എകെജി സെന്റര്‍ ആക്രമണം:കുറ്റവാളികളേയും പിന്നിലുള്ളവരേയും കണ്ടെത്തും: മുഖ്യമന്ത്രി
 



തിരുവനന്തപുരം : എ കെ ജി സെന്ററിന്(akg centre) നേരെയുണ്ടായ ആക്രമണം നടത്തിയ ആളെ കണ്ടെത്തുകതന്നെ( the culprits will be found)ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(chief minister pinarayi vijayan). കുറ്റവാളിയേയും അതിന് പിന്നിലുള്ളവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. ഇതിനായി പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കിഅക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമാധാനം തകര്‍ക്കാനുള്ള ശ്രമം ആണ്. ഇത്തരം പ്രകോപനങ്ങളില്‍ വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു

ആക്രമണം നടന്ന സ്ഥലം മുഖ്യമന്ത്രി രാവിലെ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം എ കെ ജി സെന്ററില്‍ യോഗവും ചേര്‍ന്നു. ഇന്നലെ രാത്രിയാണ് എ കെ ജി സെന്ററില്‍ ആക്രമണം ഉണ്ടായത്. എകെജി സെന്റിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമി വളരെ വേഗത്തില്‍ വാഹനത്തില്‍ പോകുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ കാണാം.   രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media