11.5% വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്
2021 ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം കരകയറാൻ സാധ്യതയുണ്ടെന്ന്ഐഎംഎഫ്. പുതിയ ലോക സാമ്പത്തിക ഔട്ട്‌ലുക്ക് റിപ്പോർട്ടിലാണ് ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020-21ലെ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഒക്ടോബർ റിപ്പോർട്ടിൽ പ്രതീക്ഷിച്ച 8.8 ശതമാനത്തിൽ നിന്ന് 11.5 ശതമാനമായി ഉയരുമെന്നാണ് ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്.
വാക്സിൻ അംഗീകാരങ്ങളും സർക്കാർ നടപടികളും ഈ വർഷാവസാനം വളർച്ച കുത്തനെ ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ 2021 ൽ 5.5 ശതമാനവും 2022 ൽ 4.2 ശതമാനവും വളർച്ച നേടുമെന്ന് ഐഎംഎഫ് പ്രതീക്ഷിക്കുന്നു. 2020 ലെ ആഗോള വളർച്ചാ സങ്കോചം -3.5 ശതമാനമായി കണക്കാക്കപ്പെടുന്നു, മുൻ പ്രവചനത്തിൽ പ്രതീക്ഷിച്ചതിലും 0.9 ശതമാനം കൂടുതലാണിതെന്നും ഐഎംഎഫ് വ്യക്കമാക്കി.