ലഖിംപൂര്‍ കര്‍ഷക കൊലപാതകം; കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതക കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. യുപി പൊലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ച കോടതി കേസിലെ സാക്ഷികളുടെ രഹസ്യ മൊഴി ഒരാഴ്ചയ്ക്കകം
രേഖപ്പെടുത്തണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദേശിച്ചിരുന്നു.
അതേസമയം, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നു അനന്തമായി അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.അന്വേഷണം മന്ദഗതിയിലാക്കാനുള്ള ശ്രമം യുപി പൊലീസ് നടത്തരുതെന്ന് നിര്‍ദേശിച്ച കോടതി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വൈകിയതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.