പെട്രോള്‍ വില വര്‍ധനവിനെതിരെ
എന്‍.സി.പി. പ്രതിഷേധം
കോഴിക്കോട്: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനെതിരെ എന്‍.സി.പി. കോഴിക്കോട് നോര്‍ത്ത് ബ്ലോക്ക് കമ്മിറ്റി വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. തടമ്പാട്ടുതാഴം നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് പി.എം. കരുണാകരന്‍ അധ്യക്ഷത വഹിച്ചു.ഇ. ബേബി വാസന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.എം യതീന്ദ്രനാഥ്, വി. ഗംഗാധരന്‍, ശിവന്‍ കൊല്ലനറമ്പത്, കെ. പി. ശിവന്‍, പി. വിജയന്‍, വി കെ. സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.