ട്രെയിനില്‍ പൊലീസിന്റെ ക്രൂരത, യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി
കണ്ണൂര്‍ : ട്രെയിനില്‍ കേരളാ പൊലീസിന്റെ ക്രൂരത. കണ്ണൂരിലാണ് സംഭവം. മാവേലി എക്‌സ്പപ്രസില്‍ വെച്ച് കണ്ണൂര്‍ സ്റ്റേഷനില്‍ നിന്നും റെയില്‍വെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എഎസ്‌ഐ പ്രമോദാണ് യാത്രക്കാരനെ മര്‍ദ്ദിച്ചത്. ജനറല്‍ ടിക്കറ്റെടുത്ത് സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ടിക്കറ്റ് ചോദിച്ചാണ് പോലീസ് ഉദ്യോഗസ്ഥന്‍ എത്തിയത്. തുടര്‍ന്ന് നിലത്തിരിക്കുന്ന യാത്രക്കാരനെ കൂത്തിപ്പിടിച്ച് വലിച്ചിഴക്കുകയും ബൂട്ടിട്ട് നെഞ്ചിന് ചവിട്ടുകയുമായിരുന്നുവെന്ന് സഹയാത്രികര്‍ പറഞ്ഞു. യാത്രക്കാരില്‍ ഒരാള്‍ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പകര്‍ത്തി. ഇയാളോട് എഎസ്‌ഐ തട്ടിക്കയറുകയും ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ട്രെയിനില്‍ ടിക്കറ്റ് പരിേേശാധിക്കാന്‍ പോലീസിന് അധികാരമില്ല. അത് ടിടിആറിനു മാത്രമെയുള്ളു. ഇത്താത്ത അധികാരം ഉപയോഗിക്കുകയും പാവപ്പെട്ട യാത്രക്കാരനെ മര്‍ദ്ദിക്കകയുമായികുന്നു എഎസ്‌ഐ പ്രമോദ്.