വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു


മുംബൈ: കനത്ത ഇടിവിന് ശേഷം ആദ്യ ട്രേഡിങ് സെഷനിൽ കരുത്താര്‍ജിച്ചെങ്കിലും നേട്ടം നിലനിര്‍ത്താനാകാതെ സെൻസെക്സും നിഫ്റ്റിയും. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 60 പോയിൻറുകളിൽ അധികം ഉയര്‍ന്നിരുന്നു. ആദ്യ ട്രേഡിങ് സെഷനിൽ 72 പോയിൻറുകൾ ഉയര്‍ന്ന് 60,061.02 എന്ന നിലവാരത്തിലാണ് വ്യാപാരം നാടന്നത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായി നിഫ്റ്റി 12 പോയിൻറുകൾ ഉയര്‍ന്ന് 17,869 എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ വിപണിയിൽ വിൽപ്പന സമ്മര്‍ദ്ധം തുടര്‍ന്നതിനാൽ ഈ നേട്ടം ആവര്‍ത്തിക്കാൻ സൂചികകൾക്ക് കഴിഞ്ഞില്ല. സെൻസെക്സ് 677.77 പോയിൻറുകൾ ഇടിഞ്ഞ് 59,306 എന്ന നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 185.60 പോയിൻറുകൾ ഇടിഞ്ഞ് 17,671.65 എന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ലോഹം, റിയൽറ്റി, ഫാർമ എന്നീ മേഖലകളിലെ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായെങ്കിലും പൊതുമേഖലാ ബാങ്ക് ഓഹരികൾ നഷ്ടത്തിലായി. ഊര്‍ജ മേഖലയിലെ കമ്പനികളുടെ ഓഹരികൾ വിൽപ്പന സമ്മർദ്ദം നേരിട്ടിരുന്നു. ടെക് മഹീന്ദ്ര, എൻ‌ടി‌പി‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എൽ ആൻഡ് ടി എന്നിവയുടെ ഓഹരികൾ ആണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ ഇടിഞ്ഞത്. അതേസമയം അൾട്രാടെക് സിമൻറ്, മാരുതി സുസുക്കി, സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ശ്രീ സിമൻറ് എന്നീ ഓഹരികൾ നേട്ടത്തിലായി.

ഫിനാൻഷ്യൽ സ്ഥാപനങ്ങൾ, സ്വകാര്യ ബാങ്കുകൾ, ഐടി ഓഹരികൾ ഇടിഞ്ഞപ്പോൾ റിയൽറ്റി, ഫാർമ, മെറ്റൽ, ഓട്ടോ ഓഹരികൾ ഉയർന്നു. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ നേരിയ തോതിൽ നേരിയ തോതിൽ ഇടിഞ്ഞു. ഇന്നലത്തെ നഷ്ടം മറികടന്ന് മിഡ് കാപ്, സ്മോൾ കാപ്പ് ഓഹരികൾ ഉൾപ്പെടെ ഇന്ന് രാവിലത്തെ ട്രേഡിങ് സെഷനിൽ പച്ചകത്തിയിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media