കൊച്ചി: ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ തിങ്കളാഴ്ച രാവിലെ 10.15- വിധി പറയുമെന്ന് ജസ്റ്റിസ് ഗോപിനാഥ് അറിയിച്ചു. ഇന്ന് 2.15-ന് ആരംഭിച്ച വാദത്തില്‍ കഴിഞ്ഞ ദിവസം ദിലീപിന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദങ്ങളെ ഖണ്ഡിക്കാനായിരുന്നു പ്രോസിക്യൂഷന്റെ ശ്രമം.
സാക്ഷി എന്ന നിലയില്‍ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയില്‍ യാതൊരു സംശയവും വേണ്ടെന്നും തന്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ബൈജു പൌലോസിന്റെ ഗൂഢാലോചനയാണ് ഈ കേസെന്ന് പ്രതിഭാഗം വാദം തള്ളിക്കൊണ്ട് കേസിലെ പരാതിക്കാരന്‍ മാത്രമാണ് ബൈജു പൌലോസെന്നും അല്ലാതെ അയാള്‍ അന്വേഷണസംഘത്തില്‍ ഇല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷന്‍ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാര്‍ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാന്‍ സി.ഐ ബൈജു പൌലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് ഇന്നലെ പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങള്‍ക്കെല്ലാം എണ്ണിയെണ്ണി മറുപടി പറയുകയാണ് ഇന്ന് പ്രോസിക്യൂഷന്‍.
ഹര്‍ജിയില്‍ അനന്തമായി വാദം നീളുന്നുവെന്ന വിമര്‍ശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസില്‍ അന്തിമമായി തീര്‍പ്പുണ്ടാക്കേണ്ടതുണ്ടെന്നും ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ.ഷാജിയാണ് പ്രോസിക്യൂഷക്കാനായി വാദിക്കുന്നത്
പ്രോസിക്യൂഷന്‍ നടത്തിയ വാദം
തീര്‍ത്തും അസാധാരണമായ കേസാണിത്. പ്രതികള്‍ക്കു മേല്‍ ഇപ്പോള്‍ ചുമത്തിയ കുറ്റം മാത്രമല്ല ഇവരുടെ മുന്‍കാല പശ്ചാത്തലവും കോടതി പരിഗണിക്കണം. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാനാണ് ഈ പ്രതികള്‍ ക്വട്ടേഷന്‍ കൊടുത്തത്.
നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തില്‍ ഞങ്ങള്‍ക്ക് യാതൊരു ഭയവുമില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ നിരത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് പരാജയപ്പെടുന്നുവെന്ന പ്രതിഭാഗത്തിന്റെ ആരോപണം നിലനില്‍ക്കില്ല. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ഈ കേസില്‍ സാക്ഷിയായ ബാലചന്ദ്രകുമാറിനെ മുന്‍ പരിചയമില്ല.
ബൈജു പൗലോസിന് കിട്ടിയ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അന്ന് അദ്ദേഹം കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നത്. പുതിയ കേസ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് എഡിജിപിയാണ്. ബൈജു പൗലോസിന് ഈ കേസിന്റെ അന്വേഷണത്തില്‍ യാതൊരു റോളുമില്ല. പുതിയ കേസിലെ അന്വേഷണ സംഘത്തിലും ബൈജു പൗലോസില്ല. പ്രതികള്‍ നടത്തിയ ?ഗൂഢാലോചനയ്ക്ക് സാക്ഷിയുണ്ട്. ആ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ യാതൊരു വൈരുദ്ധ്യവുമില്ല. ഇദ്ദേഹത്തിന്റെ മൊഴികള്‍ കോടതി വിശ്വാസത്തില്‍ എടുത്താല്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാണ്.
ഗൂഡാലോചനയ്ക്ക് സാക്ഷിയുളള കേസാണിത്. അതുകൊണ്ടുതന്നെ ഏറെ വ്യത്യസ്ഥകളുളള കേസാണിത്. ബാലചന്ദ്രകുമാര്‍ വിശ്വസ്തനായ സാക്ഷിയാണ്. അതുകൊണ്ടുതന്നെ കൊലപാതക ഗൂഡാലോചനയും തുടര്‍നടപടികളും ഉണ്ടായി എന്ന് വിശ്വസിക്കാം.
പ്രതിഭാഗം ഉന്നയിക്കുന്ന പൊരുത്തക്കേടുകള്‍ ശരിയല്ലെന്നും ഡിജിപി. എല്ലാം വ്യക്തമാണ്. അന്വേഷണം ശരിയായ വഴിയിലാണ്. ചെറിയ കോണ്‍ട്രഡിക്ഷനില്‍ കാര്യമില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ഡിജിപി
കേസിലെ വൈരുദ്ധ്യങ്ങളില്‍ നിന്ന് തന്നെ പ്രോസിക്യൂഷന്‍ പറഞ്ഞ് പഠിപ്പിച്ച സാക്ഷിയല്ല ബാലചന്ദ്രകുമാര്‍ എന്ന് വ്യക്തമാണ്. അദ്ദേഹം യഥാര്‍ത്ഥ സാക്ഷിയാണ്
സാക്ഷി മൊഴി വിശ്വസിക്കാമെങ്കില്‍ എഫ് ഐ ആര്‍ ഇടുന്നതില്‍ തെറ്റില്ല. എഫ്‌ഐആര്‍ എന്‍സൈക്ലോപീഡിയ ആകണമെന്നില്ല. കേസ് ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്
കൊലപാതകം നടത്താന്‍ പദ്ധതിയിട്ടതിന്റെ കൃത്യമായ തെളിവുകളുണ്ട്. കൃത്യം നടത്തേണ്ടത് എങ്ങനെയെന്നുപോലും പ്രതികള്‍ ആലോചിച്ചിരുന്നു. ഇവന്മാരെ മൊത്തം കത്തിക്കണമെന്ന് പറഞ്ഞ മൊഴിയുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ കത്തിക്കണമെന്ന് ദിലീപ് പറഞ്ഞതായി ഓഡിയോ ക്ലിപ് ഉണ്ട്. എവി ജോര്‍ജ്, എഡിജിപി സന്ധ്യ എന്നിവരെ കൊല്ലാനും പദ്ധതിയിട്ടു. ഗൂഡാലോചന മാത്രമല്ല എങ്ങനെ കൃത്യം നടത്തണമെന്ന ആലോചന പോലും ഉണ്ടായി.
ശബ്ജശകലങ്ങള്‍ മാത്രമല്ല, കൃത്യം നടത്താനുളള തുടര്‍ നീക്കങ്ങളും പ്രതികളുടെ ഭാഗത്തു നിന്ന് ഉണ്ടായി.
ഫോണുകള്‍ ഒറ്റയടിക്ക് മാറിയത് തന്നെ പ്രതികളുടെ ആസൂത്രിത നീക്കത്തിന് തെളിവാണ്. കൂടുതല്‍ തെളിവുകളും മൊഴികളും തങ്ങളുടെ പക്കല്‍ ഉണ്ട്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല.
ഏഴ് ഫോണുകള്‍ തിരിച്ചറിഞ്ഞു. ആറെണ്ണം മാത്രമാണ് പ്രതികള്‍ ഹാജരാക്കിയത്. ഏഴിലധികം ഫോണുകള്‍ പ്രതികളുടെ പക്കലുണ്ട്. കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ ഇവ കണ്ടെത്താനാകൂ
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വായിക്കുന്നു
നല്ല പണി കൊടുക്കും എന്ന് പറഞ്ഞാല്‍ അതെങ്ങനെ ശാപവാക്കായി പരി?ഗണിക്കാനാവും. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലും എന്ന് പറയുന്നത് ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പ്രധാനസാക്ഷി പറയുന്നത്. ഇക്കാര്യങ്ങള്‍ ബാലചന്ദ്രകുമാര്‍ ഭാര്യയോടും പറഞ്ഞിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പ്രതിഭാ?ഗം ഉന്നയിക്കുന്ന പൊരുത്തക്കേടുകളൊന്നും കൃത്യമല്ല. ഉദ്യോ?ഗസ്ഥരെ അപായപ്പെടുത്താനുള്ള ?ഗൂഢോലോചന ഇവിടെ നടന്നുവെന്ന് വ്യക്തമാണ്.
താന്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങള്‍ മനസ്സില്‍വയ്ക്കുകയല്ല. കണ്ടറിഞ്ഞ കാര്യങ്ങളെല്ലാം അയാള്‍ തന്റെ ഭാര്യയുമായി പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങള്‍ പുറത്തു പോയാല്‍ നമ്മളെയെല്ലാം ദിലീപ് കൊല്ലുമെന്ന് ഭയപ്പെടുകയാണ് ബാലചന്ദ്രകുമാറിന്റെ ഭാര്യ ചെയ്തതെന്ന് അയാളുടെ മൊഴിയിലുണ്ട്.
സാക്ഷിമൊഴി വിശ്വസിക്കാമെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ ഇടുന്നതില്‍ തെറ്റില്ല. എഫ്‌ഐആര്‍ എന്നാല്‍ എന്‍സൈക്ലോപീഡിയ ആകണമെന്നില്ല. കേസ് ഇപ്പോഴും പ്രിലിമിനറി സ്റ്റേജിലാണുള്ളത്. കൊലപാതകം നടത്താന്‍ പദ്ധതി ഇട്ടതിന്റെ കൃത്യമായ തെളിവുകള്‍ ഉണ്ട്. കൃത്യം നടത്തേണ്ടത് എങ്ങനെയെന്നു പോലും പ്രതികള്‍ ആലോചിച്ചിരുന്നു.
ഇവന്മാരെ മൊത്തം കത്തിക്കണം എന്ന് ഒരു പ്രതി പറഞ്ഞ മൊഴി ഉണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ കത്തിക്കണമെന്ന് ദിലീപ് പറയുന്നതിന്റെ ഓഡിയോ ക്ലിപും തങ്ങളുടെ കൈയിലുണ്ട്. എസ്.പി എ.വി ജോര്‍ജ്, എഡിജിപി സന്ധ്യ എന്നിവരെ കൊല്ലാനും ദിലീപും കൂട്ടരും പദ്ധതിയിട്ടു.
ഗൂഡാലോചന മാത്രമല്ല എങ്ങനെ കൃത്യം നടത്തണമെന്ന ആലോചന പോലും ഉണ്ടായി.
ശബ്ദശകലങ്ങള്‍ മാത്രമല്ല, കൃത്യം നടത്താനുളള തുടര്‍നീക്കങ്ങളും പ്രതികളുടെ ഭാഗത്തുണ്ടായി. ഫോണുകള്‍ ഒറ്റയടിക്ക് മാറിയത് തന്നെ പ്രതികളുടെ ആസൂത്രിത നീക്കത്തിന് തെളിവാണ്. കൂടുതല്‍ തെളിവുകളും മൊഴികളും തങ്ങളുടെ പക്കല്‍ ഉണ്ട്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല.
കോള്‍ രേഖകള്‍ പ്രകാരം ഏഴ് ഫോണുകള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു. പക്ഷേ ആറ് ഫോണുകള്‍ മാത്രമേ അവര്‍ കോടതിയില്‍ സമര്‍പ്പിച്ചുള്ളൂ. ഏഴില്‍ കൂടുതല്‍ ഫോണുകള്‍ അവരുടെ കയ്യില്‍ ഉണ്ട്. പ്രതികളെ കസ്റ്റഡി കിട്ടിയാല്‍ മാത്രമേ അത് കണ്ടെടുക്കാന്‍ സാധിക്കൂ. ഡിജിറ്റല്‍ തെളിവുകള്‍ ഈ കേസില്‍ വളരെ പ്രധാനമാണ്. ബാലചന്ദ്ര കുമാറിന്റെ മൊഴികളെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഞങ്ങളുടെ കൈയിലുണ്ട്.
കേസില്‍ പ്രഥമ ദൃഷ്ട്യാ അവര്‍ കുറ്റക്കാരാണ്. പ്രതികളെ നേരത്തെ തന്നെ കസ്റ്റഡയില്‍ കിട്ടേണ്ടതായിരുന്നു. അങ്ങനെയെങ്കില്‍ ഫോണുകള്‍ നേരത്തെ തന്നെ കണ്ടെത്താമായിരുന്നു. കേസിലെ നിര്‍ണായക തെളിവായി അത് മാറിയേനെ.
ഇപ്പോള്‍ ദിലീപിന് കിട്ടുന്ന പ്രിവിലേജ് ഒരിക്കലും ഒരു സാധാരണക്കാരന് കിട്ടില്ല. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ജനത്തിന് സിസ്റ്റത്തിലുള്ള വിശ്വാസം നഷ്ടപ്പെടും. പ്രതികളുടെ മുന്‍കാല ചരിത്രവും ഇക്കാര്യത്തില്‍ പരിശോധിക്കണം. പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാനും അവര്‍ ശ്രമിച്ചു. ദിലീപിന് മുന്‍കൂര്‍ജാമ്യം നല്‍കിയാല്‍ നിയമസംവിധാനത്തിലുളള വിശ്വാസം പൊതു ജനത്തിന് നഷ്ടപ്പെടും. പ്രതി ഒരു സെലിബ്രിറ്റിയാണ് എന്നതല്ല പ്രതികളുടെ സ്വഭാവവും മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവുമാണ് കോടതി കണക്കാക്കേണ്ടത്.
പ്രതിഭാഗം വക്കീല്‍ രാമന്‍ പിള്ളയുടെ വാദം .
പോലീസിന് എന്റെ കക്ഷിയോടുള്ള വിരോധം മനസ്സിലാവും. പക്ഷേ ഡിജിപിക്ക് (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) എന്താണ് ദിലീപിനോട് വിരോധം. ഡിജിപി പൊലീസുകാരുടെ മൗത്ത് പീസാവാരുത്. ഇന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ച മുഴുവന്‍ തെളിവുകളും തെറ്റാണ്.
അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ വെച്ച് ദിലീപ് പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി എന്ന് പറയുന്നത് തെറ്റായ കാര്യമാണ്.
മൂന്ന് ദിവസവും അന്വേഷണവുമായി ദിലീപും സംഘവും സഹകരിച്ചു. എല്ലാവരേയും വേറെ വേറെ ചോദ്യം ചെയ്തു. പല പല ഉദ്യോ?ഗസ്ഥര്‍ ചോദ്യം ചെയ്തു. എന്നിട്ടും ദിലീപും ഒപ്പമുള്ളവരും അന്വേഷണവുമായി സഹകരിച്ചില്ലെന്ന് ഇവര്‍ക്ക് എങ്ങനെ പറയാനാവും.
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിലും തങ്ങള്‍ തടങ്കലില്‍ എന്ന വണ്ണം ആയിരുന്നു. പൊലീസുകാര്‍ സൃഷ്ടിച്ച തിരക്കഥയേറ്റു പറഞ്ഞ് ഞങ്ങള്‍ കുറ്റസമ്മതം നടത്താന്‍ പൊലീസുകാര്‍ സമ്മര്‍ദ്ദം ചെലുത്തി. തങ്ങള്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചു. മൂന്ന് ദിവസം ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ ചോദിച്ചില്ല. അവസാന ദിവസം രാത്രിയില്‍ മാത്രം ആണ് ഫോണ്‍ കൊണ്ട് വരണം എന്ന് പറഞ്ഞത്. തെറ്റായ നോട്ടീസ് അയച്ചത് കൊണ്ടാണ് ഞങ്ങള്‍ അത് ഒബ്ജക്റ്റ് ചെയ്തത്. ചോദ്യം ചെയ്ത സമയത്തും ഫോണുകള്‍ മുംബൈക്ക് കൊണ്ട് പോയ കാര്യം പറഞ്ഞിരുന്നു.
രവിപുരത്തെ ഫ്‌ളാറ്റില്‍ വെച്ച് ?ഗൂഢാലോചന നടത്തി എന്നുള്ളത് തെറ്റായ വിവരമാണ്. ശിക്ഷ കൊടുക്കും എന്ന് പറയുന്നത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ?ദൈവത്തിനും ശിക്ഷ കൊടുക്കാനാവും.
പ്രോസിക്യൂഷന്‍ പറയുന്നത് പോലെ ചില്ലറ വൈരുധ്യങ്ങളൊന്നുമല്ല ബാലചന്ദ്രകുമാറിന്റെ മൊഴികളിലുള്ളത്.
ബാലചചന്ദ്രകുമാറിന് എത്ര ഓഡിയോ ക്ലിപ് വേണമെങ്കിലും ഉണ്ടാക്കാം. കാരണം അയാള്‍ അസി.ഡയറക്ടറും ഡയറക്ടറുമൊക്കെയായിരുന്ന ആളാണ്.
ദിലീപിനെ കസ്റ്റഡിയില്‍ കിട്ടിയാല്‍ വ്യാജ തെളിവ് ഉള്ള എന്തെങ്കിലും ഒരു ഡിവൈസ് അന്വേഷണഉദ്യോ?ഗസ്ഥര്‍ കണ്ടുപിടിക്കും. എന്നിട്ട് ദിലീപിനെതിരെ കുറ്റം ചുമത്തും. 33 മണിക്കൂര്‍ ചോദ്യം ചെയ്തിട്ട് അവര്‍ക്ക് ഒന്നും കിട്ടിയിട്ടില്ല... അതാണ് ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം... ഇതാണ് എന്റെ ഭയം