റഷ്യയുടെ ശക്തിക്കുമുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ യുക്രൈന്‍
എങ്ങിനെ പിടിച്ചു നില്‍ക്കും റഷ്യയെന്ന വന്‍ ശക്തിക്കു മുന്നില്‍ യുക്രൈന്‍ എന്ന ചെറുരാജ്യം. യുദ്ധം തുടങ്ങി രണ്ടാം ദിവസമാകുമ്പോഴേക്കും യുക്രൈനെ ഏതാണ്ട് വളഞ്ഞിട്ടു പിടിച്ചു തുടങ്ങി റഷ്യന്‍ സൈന്യം. റഷ്യയുടെ സൈനിക ബലത്തിനു മുന്നില്‍ വെറും പുല്‍ക്കൊടിയാണ് യുക്രൈന്‍.
ശക്തമായ സൈനിക ബലത്തോടെയാണ് റഷ്യ യുക്രൈനെ നേരിടുന്നത്. യുദ്ധ സാമഗ്രികളിലും ആയുധങ്ങളിലും യുക്രൈനേക്കാള്‍ റഷ്യ ഏറെ മുന്നിലാണ്. 7,74,500 സൈനികരോടാണ് യുക്രൈന്റെ 1,39,000 സൈനികര്‍ ഏറ്റുമുട്ടേണ്ടത്. പോര്‍വിമാനങ്ങള്‍ റഷ്യയുടേത് 3000വും യുക്രൈയിന്റേത് വെറും 400 എണ്ണവുമാണ്. പോര്‍ കോപ്റ്ററുകള്‍ - റഷ്യയ്ക്ക് 544 എണ്ണം, യുക്രൈന്‍ 34 എണ്ണം. ടാങ്കുകള്‍ - റഷ്യയുടെ കൈയില്‍ 15,500, യുക്രൈന്‍ 4112 എണ്ണം. കവചിത വാഹനങ്ങള്‍ - റഷ്യയുടേത് 30,122 എണ്ണം.
യുക്രൈയിന്റെ കൈയില്‍ 12,303 എണ്ണം. പീരങ്കികള്‍ - 14,396 എണ്ണം റഷ്യയുടെ പക്കലുള്ളപ്പോള്‍ വെറും 2829 എണ്ണം മാത്രമാണ് യുക്രൈന്റെ പക്കലുള്ളത്.
റഷ്യയുടെ പക്കല്‍ 352 യുദ്ധക്കപ്പലുകളുള്ളപ്പോള്‍ , യുക്രൈന്റെ പക്കല്‍ 25 എണ്ണം മാത്രമാണുള്ളത്. . ആണവായുധം 1480 എണ്ണമാണ് റഷ്യയുടെ പക്കലുള്ളത്. യുക്രൈന്റെ കൈയില്‍ ആണവായുധമേയില്ല. 60 അന്തര്‍വാഹിനികളാണ് റഷ്യയുടെ പക്കലുള്ളത്. എന്നാല്‍ ഒരെണ്ണം മാത്രമാണ് യുക്രൈയിന്റെ പക്കലുളളത്.