ഭാരത് ബന്ദിന് പൂര്‍ണ പിന്തുണയെന്ന് സംയുക്ത ട്രേഡ് യൂണിയന്‍
ന്യൂഡല്‍ഹി : കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 27 ന് നടത്തുന്ന ഭാരത ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേരളത്തിലെ സംയുക്ത ട്രേഡ് യൂണിയന്‍.
ബി എം എസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ നല്‍കും. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല , കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു.
ഭാരത് ബന്ദിനായുള്ള പ്രവര്‍ത്തനങ്ങള്‍ കിസാന്‍ മോര്‍ച്ച ഊര്‍ജ്ജിതമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദി നായി സമരസമിതികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്.
ഗ്രാമീണ മേഖലകളില്‍ ബന്ദ് പൂര്‍ണ്ണമാക്കാനാണ് സംഘടനകളുടെ ശ്രമം. സെപ്തംബര്‍ 27 ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് വരെ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.