ക്രെഡിറ്റ് കാര്‍ഡ് കയ്യില്‍ ഇല്ലെങ്കിലും വിഷമിക്കേണ്ട
നിങ്ങള്‍ക്ക് പേയ്‌മെന്റ് നടത്താം
കൊച്ചി: ക്രെഡിറ്റ് കാര്‍ഡ് കയ്യില്‍ കൊണ്ടുനടക്കാതെ ഇനി എളുപ്പത്തിലും വേഗത്തിലും പേയ്‌മെന്റുകള്‍ നടത്താനാകും. പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ആണ് ക്രെഡിറ്റ് കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ ഇ-ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയത്. പിഎന്‍ബി ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.
ക്രെഡിറ്റ് കാര്‍ഡ് കയ്യില്‍ ഇല്ലെങ്കില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും പിഒഎസിലും ഇടപാടുകള്‍ നടത്താമെന്നതാണ് ഇ-ക്രെഡിറ്റ് കാര്‍ഡിന്റെ പ്രധാന ഗുണം. പിഎന്‍ബി ജീനീ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇ-ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ആപ്പിലെ ഇ-ക്രെഡിറ്റ് സൗകര്യം എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഉപഭോക്താക്കള്‍ക്ക് ഇ-ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അറിയാനും കാര്‍ഡ് ആക്‌സസ് ചെയ്യാനും കഴിയും.
കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യാനും എടിഎമ്മിലെ ഇടപാട് പരിധി ഉയര്‍ത്താനും ഇ-കൊമേഴ്സ്, പിഒഎസ്, കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റ് തുടങ്ങിയ ഇടപാടുകള്‍ക്കും ജീനീ ആപ്പ് ഉപയോഗിക്കാം. അന്താരാഷ്ട്ര, ആഭ്യന്തര ഉപയോഗത്തിനായി കാര്‍ഡ് സജീവമാക്കുന്നതിനും പിഎന്‍ബി ജീനി ആപ്പ് സഹായിക്കും. നിലവിലെ പിഎന്‍ബി ഉപഭോക്താക്കള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് പിഎന്‍ബി ജീനീ ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ മതി.