രാജ്യത്തു ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു
രാജ്യത്തു ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പെട്രോള്‍, ഡീസല്‍ വിലയുള്ളത്. കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനമായി ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായത്. ഒരാഴ്ചയ്ക്ക് ശേഷം ഈ മാസം ഒന്നിന് ആയിരുന്നു ഇന്ധന പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായത്. പെട്രോളിന് 14ഉം ഡീസലിന് 15ഉം പൈസയുമാണ് അന്ന് കുറച്ചത്.
കേരളത്തില്‍ തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103.42 രൂപയാണ്. ഡീസലിന്റെ വില ലിറ്ററിന് 95.38 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.18 രൂപയാണ് വില. ഡീസല്‍ ഒരു ലിറ്ററിന് 93.26 രൂപയും. കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101.19 രൂപയാണ്. ഡീസല്‍ വില 93.70 രൂപയും.