ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വാക്‌സിനുകളും
എന്തുകൊണ്ട് വാങ്ങി വിതരണം ചെയ്യുന്നില്ല
കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
ദില്ലി: ഇന്ത്യന്‍ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വാക്‌സിനുകളും എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് പണം നല്‍കിയത് പൊതു ഫണ്ടില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ പൊതു ഉത്പ്പന്നമാണെന്നും കോടതി. സ്വമേധയാ എടുത്ത കേസിലാണ് കോടതിയടെ നിരീക്ഷണം.
നിരക്ഷരര്‍ക്ക് കോവിഡ് പോര്‍ട്ടല്‍ വഴി എങ്ങിനെ വാക്‌സിനായി ബുക്ക് ചെയ്യാനാവുമെന്നും കോടതി കേന്ദ്ര സര്‍ക്കാരുനോടാരാഞ്ഞു. കോവിഡ് വാക്‌സിന്റെ വില സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെ വീണ്ടും ചോദ്യം ചെയ്ത കോടതി എത്രയും പെട്ടെന്ന് വാക്‌സിന്‍ വില നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു. വാക്‌സിന്റെ വില തീരുമാനിക്കേണ്ടത് കമ്പനികളല്ല. അമേരിക്കയിലില്ലാത്ത വില എന്തിന് വാക്‌സിന് ഇന്ത്യക്കാര്‍ നല്‍കുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും മരുന്നു കമ്പനികള്‍ രണ്ടു വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതെന്തിനാണെന്ന് ചേദിച്ച കോടതി വാക്‌സിന്‍ ഉത്പാദനം കൂട്ടണമെന്നും നിര്‍ദ്ദേശിച്ചു.
wz5rwr