വീണ്ടും കുതിച്ചുകയറി ബിറ്റ്‌കോയിന്‍
ബിറ്റ്‌കോയിന്‍ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് വലിയ തിരിച്ചടി നേരിട്ടെങ്കിലും ഇപ്പോള്‍ മൂല്യത്തില്‍ വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു ബിറ്റ്‌കോയിന്റെ വില 55,000 ഡോളര്‍ മാര്‍ക്ക് ആണ് ഇപ്പോള്‍ ഭേദിക്കപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിലെ വലിയ മൂല്യവര്‍ദ്ധയാണ് ഇപ്പോള്‍ നേടിയിരിക്കുന്നത് . കോയിന്‍ഗ്രെക്കോ വിവരങ്ങള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്‌കോയിന്റെ മൂല്യം 53,337.05 ഡോളര്‍ മുതല്‍ 55,748.97 ഡോളര്‍ വരെയാണ്.
72.75 രൂപയാണ് ഒരു ഡോളറിന്റെ ഇപ്പോഴത്തെ മൂല്യം. അപ്പോള്‍ 55,748.97 ഡോളര്‍ എന്നാല്‍ എത്ര ഇന്ത്യന്‍ രൂപ ആയിരിക്കും- നാല്‍പത് ലക്ഷം രൂപയ്ക്ക് മുകളില്‍ ആണ് ഇപ്പോഴത്തെ വില .അമേരിക്കന്‍ ഉത്തേജക പാക്കേജ് ആണ് ക്രിപ്‌റ്റോകറന്‍സികള്‍ക്കും ഊര്‍ജ്ജം നല്‍കിയിട്ടുള്ളത്. 2021 ന്റെ അവസാനത്തോടെ ബിറ്റ്‌കോയിന്റെ മൂല്യം ഒന്നര ലക്ഷം ഡോളര്‍ മുതല്‍ രണ്ട് ലക്ഷം ഡോളര്‍ വരെ ആയേക്കാം എന്നും വില വിദഗ്ദ്ധർ പറയുന്നു.