ഉഷയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി, ആരോഗ്യനില തൃപ്തികരം, ആര്‍ട്ടറി ഫോര്‍സെപ്‌സ് ഉപകരണം പുറത്തെടുത്തു
 



കൊച്ചി: വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫ് കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ ഉപകരണം പുറത്തെടുത്തു. ഉഷയുടെ ആരോ?ഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉഷയുടെ ശരീരത്തില്‍ നിന്നും ആര്‍ട്ടറി ഫോര്‍സെപ്‌സ് (Artery forceps) എന്ന ശസ്ത്രക്രിയാ ഉപകരണമാണ് പുറത്തെടുത്തത്. വയറ്റില്‍ ഉപകരണം കുടുങ്ങിയതിനെ തുടര്‍ന്ന് 5 വര്‍ഷമായി ഉഷ വേദന സഹിച്ച് കഴിയുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് അമൃത ആശുപത്രിയിലെ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ഒ.വി സുധീര്‍, യൂറോളജി വിഭാഗം മേധാവി ഡോ. കെ. വി സഞ്ജീവന്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി. കെ എന്നിവരാണ് നേതൃത്വം നല്‍കിയത്.

-കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, സര്‍ജറി വിഭാഗം മേധാവി ഡോ. അബ്ദുള്‍ സിയാദ് എ. കെ എന്നിവരും ശസ്ത്രക്രിയയില്‍ ഉടനീളം സന്നിഹിതരായിരുന്നു

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media