മുച്ചിറി, മുറിയണ്ണാക്ക് സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് ജൂണ്‍ 21ന്


കോഴിക്കോട്: മുച്ചിറി, മുറിയണ്ണാക്ക് സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് ജൂണ്‍ 21ന് കോഴിക്കോട്ടുവച്ച് നടക്കും.വണ്ടിപ്പേട്ടയിലെ സാന്‍ ഡെന്റല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സെന്ററില്‍ രാവിലെ 9.00 മുതല്‍ ഉച്ചക്ക് 2.00വരെയാണ് ക്യാമ്പ്. 300ലേറെ മുച്ചിറി മുറിയണ്ണാക്ക് സര്‍ജറികള്‍ നടത്തിയ പ്രമുഖ മാക്‌സിലോ ഫേഷ്യല്‍ സര്‍ജ്ജന്‍ നിഖില്‍ ഒ.ഗോവിന്ദന്‍ ക്യാമ്പിന് നേതൃത്വം നല്‍കും.സ്‌മൈല്‍ ട്രെയിന്‍, സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍, ജിസിഐ കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പില്‍ എത്തുന്ന കുട്ടികള്‍ക്കുള്ള എല്ലാവിധ സര്‍ജറികളും തുടര്‍ ചികിത്സയും തീര്‍ത്തും സൗജന്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും ക്യാമ്പില്‍ പേര് റജിസ്റ്റര്‍ ചെയ്യാനും 8848318616 എ നമ്പറിലോ smiletraincalicut@gmail.comഎന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ സ്‌മൈല്‍ട്രെയിനിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനോടകം 95 രാജ്യങ്ങളില്‍ നിന്നായി  മുച്ചിറി,മുറിയണ്ണാക്ക് വൈകല്യമുണ്ടായിരുന്ന 20 ലക്ഷത്തിലേറെ കുട്ടികളെ ചികിത്സ നല്‍കി പുതുജീവനിലേക്ക് കൈപിടിക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്. ഇന്ത്യയില്‍ മാത്രം 7 ലക്ഷം കുട്ടികളുടെ ശസ്ത്രക്രിയകള്‍ക്ക് സ്‌മൈല്‍ ട്രെയിന്‍ ധനസഹായം നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ ജനിക്കുന്ന 700 കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് എന്ന തോതില്‍ മുച്ചിറി, മുറിയണ്ണാക്ക് വൈകല്യം കാണപ്പെടുന്നുണ്ട്. ശരിയായ ചികിത്സയിലൂടെ 95 ശതമാനം വൈകല്യവും പരിഹരിക്കാവുന്നതാണ്.
മുച്ചിറിക്കും മുറിയണ്ണാക്കിനും സൗജന്യ ചികിത്സ ഉണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ലെന്ന് ഡോ.നിഖില്‍ ഒ.ഗോവിന്ദന്‍ പറഞ്ഞു. വിധിയെന്നു കരുതി പരിതപിക്കുന്ന മാതാപിതാക്കള്‍ ഒട്ടേറെയുണ്ട്. ഈ വൈകല്യത്തിന് സൗജന്യ ചികിത്സയുണ്ടെന്ന വിവരം അവരിലേക്കെത്തിച്ച് ആ കുഞ്ഞുങ്ങള്‍ക്ക് നിറപുഞ്ചിരിയും പുതുജീവനും നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡോ. നിഖില്‍ ഒ. ഗോവിന്ദന്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ അസ്‌ന അഷ്‌റഫ്, മുഹമ്മദ് മുസവിര്‍, മുഹമ്മദ് അസ്‌ലം എന്നിവരും പങ്കെടുത്തു

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media