യുഎസ് കപ്പിലിനു നേരെ ഇറാന്‍ ആക്രമണം:  ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 



ദില്ലി: അമേരിക്കന്‍ കപ്പലിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്. യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കര്‍ കപ്പലായ സേഫ്‌സീ വിഷ്ണുവിന് നേരെയാണ് ഇറാഖ് സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ ചാവേര്‍ ബോട്ടില്‍ നിന്നുണ്ടായ ആക്രണമുണ്ടായത്. മാര്‍ഷല്‍ ദ്വീപുകളുടെ പതാകയ്ക്ക് കീഴിലായിരുന്നു ഈ ടാങ്കര്‍ കപ്പല്‍ സര്‍വീസ് നടത്തിയിരുന്നത്. തെക്കന്‍ ഇറാഖിലെ ഖോര്‍ അല്‍ സുബൈര്‍ തുറമുഖത്തിന് സമീപത്താണ് അമേരിക്കന്‍ കപ്പല്‍ ആക്രമിക്കപ്പെട്ടത്. ആളില്ലാ ചാവേര്‍ ബോട്ട് ആക്രമണമാണ് ടാങ്കര്‍ കപ്പലിന് നേരെയുണ്ടായത്. കപ്പലില്‍ നിന്ന് കപ്പലിന് നേരയാണ് ആക്രമണം ഉണ്ടായതെന്നാണ് ഇറാഖ് തുറമുഖ അധികൃതര്‍ വിശദമാക്കുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 

കപ്പലിലുണ്ടായ മറ്റ് 27 അംഗങ്ങളെ സുരക്ഷിതമായി ബസ്രയിലേക്ക് മാറ്റിയതായും ഇറാഖ് വിശദമാക്കി. 228.6 മീറ്റര്‍ നീളവും 32.57 വീതിയുമുള്ള ടാങ്കര്‍ കപ്പലാണ് സേഫ് സീ വിഷ്ണു. 2007ലാണ് കപ്പല്‍ നിര്‍മ്മിതമായത്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കന്‍ കപ്പലടക്കം രണ്ട് കപ്പലുകള്‍ അന്തര്‍വാഹിനി ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലൂടെ ഇറാന്‍ തകര്‍ത്തിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കം തടയുന്നതിന്റെ ഭാഗമായാണ് ഇറാന്‍ ആക്രമണം നടത്തിയത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media