സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 112200 രൂപയായി
 


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. ഇന്നലെ രണ്ട് തവണയായി സ്വര്‍ണവില ഉയര്‍ന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 1,12,200 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 14,025 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.സ്വര്‍ണവില വര്‍ധിച്ചെങ്കിലും വെള്ളി വിലയില്‍ ഇന്ന് മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം വെള്ളിക്ക് 260 രൂപ എന്ന നിരക്കിലാണ് വിപണനം നടക്കുന്നത്. 10 ഗ്രാം വെള്ളിക്ക് 2,600 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപ എന്ന റെക്കോര്‍ഡ് വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ വില കുറവാണെങ്കിലും, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചെറിയ തോതിലുള്ള വര്‍ധനവ് പ്രകടമാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media