കോഴിക്കോട്': തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പി.വി അന്‍വറിന് തിരിച്ചടി ഉണ്ടാവുമോ? സത്യവാങ്മൂലത്തില്‍ കേസ് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ഡിഎഫ് പരാതി നല്‍കി. 11 കേസു വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ അന്‍വര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മലപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ ചോര്‍ത്തല്‍ കേസ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് എല്‍ ഡി എഫിന്റെ പരാതി. ബേപ്പൂര്‍ മണ്ഡലം യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പി വി അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.