തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി 2024 - 25 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ട് സഭയില്‍. ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയെന്ന് സിഎജി പറയുന്നു.തീര്‍പ്പാക്കാത്ത ബാധ്യത മാത്രം 3511 കോടി ആണ്. ദുരിതാശ്വാസ നിധിയില്‍ നിന്ന് 262 കോടി സഞ്ചിത നിധിയില്ക്ക് ക്രമരഹിതമായി മാറ്റി എന്നും ധനമാനേജ്‌മെന്റിലും പാളിച്ച ഉണ്ടെന്നും സി എ ജി കണ്ടെത്തി. സംസ്ഥാനത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യതയെന്ന് വ്യക്തമാക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്. ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎജി റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഓഫ് ബജറ്റ് കടബാധ്യത 39230 കോടി രൂപയാണ്. സംസ്ഥാനത്ത് കടമെടുപ്പ് തുടരുകയാണെന്നും തീര്‍പ്പാക്കാത്ത ബാധ്യത മാത്രം 3511 കോടിയുണ്ടെന്നുമാണ് സിഎജി വിശദമാക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വകമാറ്റലുണ്ടായി.
ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി സഞ്ചിത നിധിയില്ക്ക് ക്രമരഹിതമായി മാറ്റി. റവന്യു കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനായിരുന്നു ഈ നടപടിയെന്നാണ് സിഎജി റിപ്പോര്‍ട്ട് വിശദമാക്കുന്നത്. മുന്‍സര്‍ക്കാരിന് ധനമാനേജ്‌മെന്റിലും പാളിച്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.2024- 25 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടാണ് സഭയില്‍ അവതരിപ്പിച്ചത്. ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തില്‍ നിന്ന് 9.97 ആയി. റവന്യു വരവില്‍ 0.30 ശതമാനത്തിന്റെ മാത്രം വളര്‍ച്ചയാണ് ഉണ്ടായത്. കേന്ദ്ര സഹായത്തില്‍ 42 ശതമാനത്തിന്റെ കുറവുണ്ടായി. ചെലവില്‍ 8.97 ശതമാനം കൂടുതലുണ്ടായി. റവന്യു ചെലവിന്റെ 64.40 ശതമാനവും വരവിന്റെ 80 ശതമാനവും ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നത്