കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് പിഎംഎല്‍എ കോടതി. എംഎല്‍എ എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ എംപി, തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്നിവരടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്നാണ് കോടതി പറഞ്ഞത്. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണന്‍, എ സി മൊയ്ദീന്‍, എം എം വര്‍ഗീസ് അടക്കമുള്ള മുഴുവന്‍ എന്നിവര്‍ക്ക് കോടതി സമ്മന്‍സ് അയച്ചു. പ്രതിപ്പട്ടികയിലെ 28 പേര്‍ക്കാണ് സമ്മന്‍സ് അയച്ചത്. അടുത്ത മാസം നാലിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജിത ഭാസ്‌കര്‍, ശ്രീലത എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവര്‍. ബാങ്ക് സെക്രട്ടറിയായിരുന്ന ടി ആര്‍ സുനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി ആര്‍ സുനില്‍ കുമാര്‍.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. പരാതിയെത്തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാ?ണ് വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. സിപിഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കി ആദ്യം പൊലീസ് കേസെടുത്തത്. തുടക്കത്തില്‍ 108 കോടിയുടെ തട്ടിപ്പായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ 31 പ്രതികളാണുള്ളത്. ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ടി.ആര്‍. സുനില്‍കുമാര്‍, മാനേജരായിരുന്ന ബിജു കരീം, ബിജുവിന്റെ ഭാര്യ, ചീഫ് അക്കൗണ്ടന്റായിരുന്ന സി.കെ. ജില്‍സ്, ജില്‍സിന്റെ ഭാര്യ എന്നിവരാണ് ഭരണസമിതിയംഗങ്ങളല്ലാത്ത പ്രതികള്‍.