നടൻ രമേഷ് വലിയശാല ആത്മഹത്യ ചെയ്ത നിലയിൽ
സിനിമാ സീരിയൽ താരം രമേഷ് വലിയശാല അന്തരിച്ചു. ഇന്ന് പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് വിവരം പുറത്തുവിട്ടത്.
'പശ്‌നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ', എന്നാണ് ബാദുഷ കുറിച്ചത്. മൂന്ന് ദിവസം മുമ്പ് വരെ തന്റെ വരാൽ എന്ന സിനിമയിൽ അഭിനയിച്ച ആളാണ് രമേഷെന്നും ബാദുഷ പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
നാടകത്തിൽ തുടക്കമിട്ട രമേഷ് 22 വർഷത്തോളമായി സീരിയൽ രംഗത്ത് ഉള്ള നടനാണ്. തിരുവനന്തപുരം ആർട്‍സ് കോളജിലെ പഠനകാലത്താണ് നാടകത്തിൽ സജീവമായത്. പഠനത്തിന് ശേഷം മിനിസ്‍ക്രീനിൽ തുടക്കം കുറിച്ചു. 'പൗർണമിതിങ്കൾ' എന്ന സീരിയിലിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.