മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മൂന്ന് കോടി രൂപ അധികപാല്‍ വില പ്രഖ്യാപിച്ചു
 


കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ അധിക പാല്‍വിലയായി നല്‍കും.  മേഖലാ യൂണിയന് കീഴില്‍ പ്രവര്‍ത്തിക്കുന്ന  ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളില്‍ 2023 സെപ്റ്റംബര്‍ ഒന്നു മുതല്‍ 30വരെ നല്‍കിയ   നിശ്ചിത ഗുണ നിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപയാണ് അധിക പാല്‍വിലയായി നല്‍കുക. ഈ ഇനത്തില്‍  മലബാറിലെ കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീരകര്‍ഷകരിലേക്ക് മൂന്ന് കോടി രൂപ വരും ദിവസങ്ങളില്‍ അധിക പാല്‍വിലയായി എത്തിച്ചേരും. 

വര്‍ദ്ധിച്ചുവരുന്ന പാലുല്‍പാദനച്ചെലവ് ഒരു പരിധിവരെ മറികടക്കുന്നതിനായാണ് അധിക പാല്‍ വില പ്രഖ്യാപിച്ചിരിക്കുന്നത്. അധിക പാല്‍വില  ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബര്‍ 10 മുതല്‍ 20വരെയുള്ള പാല്‍ വിലയോടൊപ്പം നല്‍കുന്നതാണ്.ഇപ്രകാരം ലിറ്ററിന് 1.50 രൂപ കൊടുക്കുമ്പോള്‍, മില്‍മ ക്ഷീരസംഘങ്ങള്‍ക്ക് നല്‍കുന്ന സെപ്റ്റംബര്‍ മാസത്തെ ശരാശരി പാല്‍ വില 46 രൂപ 94 പൈസയാകും. 

തീറ്റപ്പുല്ലിനങ്ങള്‍ക്ക് കര്‍ഷകരില്‍ നിന്നുമുണ്ടായ വര്‍ദ്ധിച്ച ആവശ്യകതയെ തുടര്‍ന്ന് വിവിധയിനം  തീറ്റപ്പുല്ലിനങ്ങള്‍ക്ക് സബ്‌സിഡി ഇനത്തിലേയ്ക്ക് മേഖലാ യൂണിയന്റെ ബഡ്ജറ്റില്‍ ഒരു വര്‍ഷത്തേയ്ക്ക് വകയിരുത്തിയിരുന്ന 8 കോടി രൂപ ഇതിനോടകം പൂര്‍ണ്ണമായും നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ നല്‍കുന്ന അധിക പാല്‍വില ക്ഷീര കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങാവുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിംഗ് ഡയറ്ക്ടര്‍ ഡോ.പി. മുരളി എന്നിവര്‍ പറഞ്ഞു

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media