ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ ഇനി റസിഡന്റ്‌സ് വിസ നിര്‍ബന്ധം
ദുബായ്:ദുബായ് ഇതര വിസ കൈവശമുള്ള യുഎഇ നിവാസികള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ല്‍ നിന്ന് എന്‍ട്രി അംഗീകാരമുള്ള ദുബായ് വിസ ഉടമകള്‍ക്ക് മാത്രമേ ദുബായിലേക്ക് പോകാന്‍ കഴിയുകയുള്ളൂവെന്നും എമിറേറ്റ്‌സ് സപ്പോര്‍ട്ട് സ്റ്റാഫ് അറിയിച്ചു.
യാത്രാക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് ഇക്കാര്യം അറിയിച്ചത്. വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ മാറ്റമില്ല എന്ന് എമിറേറ്റ് അധികൃതര്‍ അറിയിച്ചു. ദുബായ് വിസ ഉള്ളവര്‍ക്ക് മാത്രമെ ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കു. യാത്രാ വിലക്ക് സംബന്ധിച്ച് എപ്പോള്‍ വേണമെങ്കിലും മാറ്റം വരാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പുതുതായി റസിഡന്റ്‌സ് വിസ ലഭിച്ചവര്‍ക്കും യാത്ര വിലക്ക് ബാധകമാണ്. താമസിക്കുന്ന ഗള്‍ഫ് രാജ്യത്തിലേക്ക് മാത്രമെ യാത്ര ചെയ്യാന്‍ സാധിക്കു എന്ന് എയര്‍ ഇന്ത്യയും നേരത്തെ വ്യക്തമാക്കിയിരുന്നു. യു.എ.ഇ ഏവിയേഷന്‍ മാര്‍ഗനിര്‍ദേശങ്ങല്‍ അനുസരിച്ചാണ് മാനദണ്ഡങ്ങള്‍ തയാറാക്കുന്നത്.