അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക റാക്കറ്റ്: അന്വേഷണം പ്രഖ്യാപിച്ചു, ദില്ലി സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി
 



ദില്ലി: ദില്ലി അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റില്‍ അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദില്ലി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തിന് സമിതി രൂപീകരിച്ചെന്ന് ദില്ലി ആരോഗ്യ സെക്രട്ടറി അറിയിച്ചു. മ്യാന്‍മറിലെ ഗ്രാമീണര്‍ക്ക് പണം നല്‍കി വൃക്ക മാറ്റിവയ്ക്കല്‍ നടത്തുന്നു എന്ന് യുകെയിലെ ടെലഗ്രാഫ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അപ്പോളോ ഗ്രൂപ്പ് പദ്മശ്രീ ജേതാവായ ഡോ സന്ദീപ് ഗുലെരിയയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകള്‍ നടന്നത്. ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം, മ്യാന്‍മറിലെ പ്രതിനിധിയായ ഡോക്ടറെ പിരിച്ചു വിട്ടെന്ന് അപ്പോളോ ഗ്രൂപ്പ് അറിയിച്ചു. 

വിശദമായ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലാകെ ?ഗ്രൂപ്പുകളുള്ള ആശുപത്രിയാണ് അപ്പോളോ. ഇവരുടെ ദില്ലി കേന്ദ്രീകരിച്ചുള്ള ആശുപത്രിയിലാണ് വൃക്ക തട്ടിപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപ്പോളോ ആശുപത്രി മ്യാന്‍മറില്‍ ഡോക്ടറായ പ്രതിനിധിയെ നിയമിച്ചിരുന്നു. ഈ ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. ഇന്ത്യയിലെ നിയമം അനുസരിച്ച് അടുത്ത ബന്ധുക്കളില്‍ നിന്ന് മാത്രമേ സ്വീകരിക്കാവൂ. അതല്ലെങ്കില്‍ മറ്റു ചില കാര്യങ്ങള്‍ പരി?ഗണിക്കണം. വ്യാജ ഐഡി കാര്‍ഡുപയോ?ഗിച്ച് മ്യാന്‍മറില്‍ നിന്ന് ആളുകളെയെത്തിച്ച് വൃക്ക തട്ടിപ്പ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാളില്‍ നിന്ന് മുപ്പത് ലക്ഷം രൂപ വരെയാണ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മ്യാന്‍മറിലെ പ്രതിനിധിയെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ ആശുപത്രിക്ക് പങ്കില്ലെന്നാണ് അപ്പോളോ അറിയിക്കുന്നത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media