സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി.
സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസൽ 10 പൈസയുമാണ് വർധിച്ചത്. ഇന്നും ഇന്ധനവില വർധനവുണ്ടായതോടെ കൊച്ചിയിൽ പെട്രോളിന് 100 രൂപ 77 പൈസയും ഡീസലിന് 94 രൂപ 55 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ 54 പൈസയും ഡീസലിന് 96 രൂപ 21 പൈസയുമാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് മാസത്തിനിടെ 36 തവണയാണ് വില വര്‍ധിപ്പിച്ചത്. ഓട്ടോ ഫ്യൂവലിന്റെ വില പത്ത് രൂപയോളമാണ് മെയ് നാല് മുതല്‍ വര്‍ധിപ്പിച്ചത്.
അന്താരാഷ്ട്ര തലത്തിലെ എണ്ണ വിലയും വലിയൊരു ഘടകമായി വില വര്‍ധനവിന് കാരണമാകുന്നുണ്ട്. ബാരലിന് 75 ഡോളറാണ് ക്രൂഡോയിലിന്റെ വില. ബ്രെന്‍ഡ് ക്രൂഡോയിലിന് 0.9 ശതമാനമാണ് നിരക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് ശതമാനത്തോളം കുറവുണ്ടായിരുന്നു. ഒരു ശതമാനം വര്‍ധനവാണ് യുഎസ് ക്രൂഡോയിലിന് ഉണ്ടായിരിക്കുന്നത്.