സൗജന്യ കൊവിഡ് വാക്സിനേഷന്‍ ക്യാമ്പുമായി ഇസാഫ് ബാങ്ക്


  ലോക രോഗപ്രതിരോധ വാരത്തിന്റെ ഭാഗമായി ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് സൗജന്യ കൊവിഡ് വാക്സിനേഷന്‍ ക്യാമ്പ് ആരംഭിച്ചു. ആരോഗ്യ വകുപ്പുമായി സഹകരിച്ച് തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ തിങ്കളാഴ്ച മുതലാണ് ക്യാമ്പിന് തുടക്കമിട്ടത്. 'വാക്‌സിന്‍ നമ്മെ ഒരുമിപ്പിക്കുന്നു' എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഇസാഫ് ബാങ്ക് സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ക്യാമ്പ് സംഘടിപ്പിക്കുന്നത്.


ക്യാമ്പില്‍ പങ്കെടുക്കാന്‍ കൊവിന്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം. ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് പൂര്‍ണമായും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബാങ്ക് പറഞ്ഞു. രാവിലെ 9 മുതല്‍ 4 വരെ നടക്കുന്ന ക്യാമ്പില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെജെ റീനയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ഇസാഫ് സൊസൈറ്റി ഡയറക്ടര്‍ ക്രിസ്തുദാസ്, ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ മഹാമാരിക്കാലത്ത് ജനങ്ങള്‍ക്ക് കൈത്താങ്ങായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരുന്നുണ്ടെന്നും ഇസാഫ് ബാങ്ക് അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media