ലോക കോടീശ്വര പട്ടികയില്‍ ബര്‍ണാഡ് അര്‍ണോള്‍ട്ട് ഒന്നാം സ്ഥാനത്ത്


ന്യൂയോര്‍ക്ക്: ലോക കോടീശ്വര പട്ടത്തിനു പുതിയ അവകാശിയായി. അമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്നിലാക്കി ലൂയിസ് വിറ്റന്‍ കമ്പനി ചെയര്‍മാന്‍ ബര്‍ണാഡ് അര്‍ണോള്‍ട്ടാണ് പട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 72-ാം വയസിലാണ് അര്‍ണോഡിന്റെ നേട്ടം. ഫോര്‍ബ്‌സിന്റെ റിയല്‍ ടൈം പട്ടികയിലാണ് പുതിയ വിവരങ്ങളുള്ളത്. 19990 കോടി ഡോളറാണ് ബര്‍ണാടിന്റെ നിലവിലെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള ജെഫ് ബെസോസിന്റെ ആസ്തി 19490 കോടി ഡോളറാണ്. മുന്‍ ലോക കോടീശ്വരനും ടെസ്ല ഉടമയുമായ ഇലോണ്‍ മസ്‌ക് 18550 കോടി ഡോളര്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്.

2019 ഡിസംബര്‍, 2020 ജനുവരി, 2021 മേയ് കാലയളവുകളിലും ബര്‍ണാഡ് ലോക കോടീശ്വര പട്ടം അലങ്കരിച്ചിട്ടുണ്ട്. കോവിഡിനു ശേഷം ലൂയിസ് വിറ്റസനടക്കം ബെര്‍ണാഡ് നേതൃത്വം നല്‍കുന്ന 70 ഓളം ബ്രാന്‍ഡുകള്‍ വന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. കമ്പനികളുടെ വില്‍പ്പന 11 ശതമാനം ഉയര്‍ന്ന് 2870 കോടി യൂറോയിലെത്തിയതിലൂടെ ലാഭം 530 കോടി യൂറോയിലേക്ക് കുതിച്ചു. 2019നെ അപേക്ഷിച്ച് ലാഭത്തിലുണ്ടായ വര്‍ധന 64 ശതമാനമാണ്. 2020 ല്‍ ആമസോണിന്റെ വരുമാനം 38 ശതമാനം വര്‍ധിച്ച് 38600 കോടി ഡോളറായിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media