മത്സ്യ മേഖലയ്ക്ക് 1500 കോടി രൂപ
തിരുവനന്തപുരം: മത്സ്യ മേഖലയില്‍ 1500 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതില്‍ 250 കോടി രൂപ വാര്‍ഷിക പദ്ധതിയില്‍ നിന്നായി വകയിരുത്തും. കടല്‍ ഭിത്തി സ്ഥാപിക്കാന്‍ 150 കോടി രൂപ ചെലവഴിക്കും. ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കുമായി 150 കോടി രൂപയും ചെലവഴിക്കും.ആഴക്കടല്‍ മത്സ്യബന്ധനത്തിന് 100 യാനങ്ങള്‍ക്ക് വായ്പ നല്‍കും. 25 ശതമാനം സബ്‌സിഡിയില്‍ വായ്പ അനുവദിക്കും. യൂണിറ്റ് ഒന്നിന് 1.7 കോടി രൂപയാണ് ചെലവ്. ഇതിന് 25 കോടി രൂപ വകയിരുത്തി. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ലിറ്ററിന് 25 രൂപ നിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കും. മണ്ണെണ്ണ എഞ്ചിനുകള്‍ പെട്രോള്‍ എഞ്ചിനുകളാക്കാന്‍ സാമ്പത്തിക സഹായം നല്‍കും. ഓണ്‍ലൈന്‍ വ്യാപാരത്തിനായി ഇ-ഓട്ടോറിക്ഷ വാങ്ങാന്‍ മത്സ്യഫെഡിന് 10 കോടി രൂപ അനുവദിക്കും.
ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും മത്സ്യകൃഷിക്കും വേണ്ടി 92 കോടി രൂപ. ചെറുകിട ഇന്‍ബോര്‍ഡ് യന്ത്രവല്‍കൃത വള്ളങ്ങള്‍ക്കും ഇന്ധന സബ്‌സിഡി നല്‍കുന്നതിനായി 10 കോടി രൂപ വകയിരുത്തി. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന തൊഴില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ മത്സ്യഫെഡ് വഴിയുള്ള വായ്പകള്‍ക്ക് 25 ശതമാനം സബ്‌സിഡി സര്‍ക്കാര്‍ നല്‍കും. കക്ക സംഘങ്ങള്‍ക്ക് പ്രത്യേക ധനസഹായമായി 3 കോടി രൂപയും പ്രതിഭാതീരം പദ്ധതിക്കുവേണ്ടി 10 കോടി രൂപയും വകയിരുത്തി.