കോഴിക്കോട്:ഇന്‍ഫാക് സ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് സൊസൈറ്റി കേരളയും വാഴയൂര്‍ സാഫി ഇന്‍ റ്റിറ്റിയൂട്ടും ചേര്‍ന്ന് സംഘടിപ്പി ക്കുന്ന പലിശരഹിത മൈക്രോ ഫിനാന്‍സും സുസ്ഥിര വികസ നവും' ദേശീയ സെമിനാര്‍ 19, 20 തീയതികളില്‍ വാഴയൂര്‍ സാഹ ക്യാമ്പസില്‍ നടക്കും. രാവിലെ 9.30ന് മൈക്രോഫിനാന്‍സ് വിദ ഗ്ധനും രാജീവ്ഗാന്ധി ഫൗണ്ടേ ഷന്‍ സിഇഒയുമായ വിജയ് മഹാജന്‍ ഉദ്ഘാടനം ചെയ്യും.
മൈക്രോ ഫിനാന്‍സ് സ്ഥാ പനങ്ങള്‍, എന്‍ജിഒകള്‍, ഗവേ ഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ വര്‍ പങ്കെടുക്കും. സഹകരണ മേഖലയിലും എന്‍ജിഒ മേഖലയിലും പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് സംവിധാനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും പരി ചയപ്പെടുത്താനുമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്ന തെന്ന് കോ ഓര്‍ഡിനേറ്റര്‍ ഡോ. ഷബീബ് ഖാന്‍ പറഞ്ഞു.
12 അവതരണങ്ങളും 50ലേ റെ ഗവേഷണ പ്രബന്ധങ്ങളുമുണ്ടാകും. പാനല്‍ ചര്‍ച്ച, സഹകരണ സംരംഭങ്ങളെക്കുറിച്ചുള്ള ശില്‍പ്പശാല എന്നിവയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ. ഇമ്പിച്ചിക്കോയ, ഡോ. മുഹമ്മദ് പാലത്ത്, ടി കെ ഹുസൈന്‍, സി പി ഹബീബ് റഹ്മാന്‍ എന്നിവരും പങ്കെടുത്തു.