തിരുവനന്തപുരം: സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടാകാമെന്ന് നടന്‍ ജോയ് മാത്യു. രാഷ്ട്രീയത്തിലെന്നതുപോലെ സിനിമ മേഖലയിലും പല തട്ടുകളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാകാം. ദിലീപ് കേസില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് തനിക്കും അവസരം നഷ്ടമായി എന്നും ജോയ് മാത്യു വെളിപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയത് തെറ്റാണെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.
ഒളിച്ചു വച്ച വിവരങ്ങള്‍ എല്ലാം പുറത്തു വരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സനിമാക്കാര്‍ എല്ലാവരും മോശക്കാരാണെന്ന പ്രതീതിയായിട്ടുണ്ട് ഇതിന് എങ്ങനെ പരിഹാരം കാണണമെന്ന് അമ്മ ചര്‍ച്ച ചെയ്യും. സിനിമ മേഖലയിലെ സ്ത്രീകള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടണം. നാലര വര്‍ഷം റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചത് സര്‍ക്കാര്‍ ചെയ്ത തെറ്റാണെന്നും ജോയ് മാത്യു പറഞ്ഞു.