കോഴിക്കോട് : മലബാറിലെ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ് വയനാട്ടില്‍ പ്രളയ ബാധിതരായവരുടെ കണ്ണീരൊപ്പൊന്‍ ഒരുങ്ങുന്നു.പ്രാഥമിക ഘട്ടത്തില്‍ വീട് നഷ്ടപ്പെട്ട 40 പേര്‍ക്ക് വീട് നിര്‍മ്മിക്കാനാണ് തീരുമാനം .ആദ്യ ഘഡുവായി മൂന്ന് കോടി ചിലവഴിക്കും.
ഇതിനായി ടിബിസി വയനാട് റസ്‌ക്യൂ കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ ബിസ്‌നസ് ക്ലബ്ബ് പ്രസിഡന്റ്ും മൈജി ചെയര്‍മാനുമായ എ.കെ. ഷാജി അധ്യക്ഷത വഹിച്ചു.
തിരച്ചില്‍ പൂര്‍ണമാമായി വീട് നഷ്ടപ്പെട്ടവരുടെ യഥാര്‍ത്ഥ ചിത്രം സംസ്ഥാന സര്‍ക്കാറിന് ലഭിച്ച ശേഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള സന്നദ്ധതയും മറ്റു വിവരങ്ങളും വയനാട് ജില്ലാ കളക്ടറെ അറിയിച്ച് നടപടികളുമായി മുന്നോട്ടു പോകും. സര്‍ക്കാരോ, സന്നദ്ധ സംഘടനകളോ സ്ഥാപനങ്ങളോ നല്‍കുന്ന സ്ഥലത്തായിരിക്കും വീടുകള്‍ നിര്‍മ്മിക്കുക. നിര്‍മാണം പൂര്‍ത്തിയാക്കി വീടുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് കൈമാറുമെന്നും ഷാജി പറഞ്ഞു.
സമാന മനസ്‌ക്കരെ ചേര്‍ത്ത് പിടിച്ച് വാഗ്ദാനം ചെയ്തതിനുമപ്പുറം 100 വീടുകള്‍ വരെ നിര്‍മ്മിച്ചു നല്‍കാനുള്ള കാര്യവും ആലോചിക്കുന്നുണ്ടെന്ന് ടിബിസി ജനറല്‍ സെക്രട്ടറിയും പദ്ധതിയുടെ ജനറല്‍ കണ്‍വീനറുമായ മെഹറൂഫ് മണലൊടി ( ചെയര്‍മാന്‍ ജി-ടെക് ഗ്രൂപ്പ്) പറഞ്ഞു. വിലങ്ങാട് മണ്ണിടിച്ചിലില്‍ ദുരിതം നേരിട്ട കച്ചവടക്കാര്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ സഹായം നല്‍കുമെന്ന് മുന്‍ ടിബിസി ട്രഷറര്‍ കെ.വി സക്കീര്‍ ഹുസൈനും ( ചെയര്‍മാന്‍ മെര്‍മര്‍ ഇറ്റാലിയ) പറഞ്ഞു.