കെജിസിഎഫിന്റെ പ്രവര്‍ത്തനം മാതൃകാപരം: പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പിഎ. മുഹമ്മദ് റിയാസ് .
കോഴിക്കോട്: കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സൊസൈറ്റി ഫോര്‍ കോണ്‍ട്രാക്ടേഴ്സ് സോഷ്യല്‍ സെക്യൂരിറ്റിയുടെ മരണാന്തര കുടുംബ സുരക്ഷാ ഫണ്ട് വിതരണം പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പിഎ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഹോട്ടല്‍ അളകാപുരിയില്‍ നടന്ന ചടങ്ങില്‍
മരണമടഞ്ഞ കരാറുകാരന്‍ പി.സി. വേണുഗോപാലന്റെ കുടുംബം സഹായ ഫണ്ടായ അഞ്ച് ലക്ഷം രൂപ ഏറ്റു വാങ്ങി. കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ (കെജിസിഎഫ്) ഒരുക്കിയ ഈ കുടുംബ സുരക്ഷാ പദ്ധതി മാതൃകാപരമാണെന്നും സംഘനയിലെ അംഗങ്ങളുടെ കൂട്ടായ്മയുടെ വിജയമാണിതെന്നും മന്ത്രി പറഞ്ഞു.
ഇതിനോടകം മരണപ്പെട്ട 28 കരാറുകാരുടെ കുടുംബങ്ങള്‍ക്ക് കെജിസിഎഫ് സഹായധനം കൈമാറിയിട്ടുണ്ട്. ചടങ്ങില്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി. ജമാല്‍ മുഖ്യാതിഥിയായിരുന്നു കെജിസിഎഫ് ജനറല്‍ സെക്രട്ടറി പി.വി, കൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് പി. സുരേന്ദ്രന്‍, സെക്രട്ടറി കെ.എം. സഹദേവന്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.വി. ജമാലുദ്ദീന്‍, പി. ദീപേഷ് എന്നിവര്‍ സംസരിച്ചു. സൊസൈറ്റി ഫോര്‍ സേഷ്യല്‍ സെക്യൂരിറ്റി സെക്രട്ടറി ടി. മധു സ്വാഗതം പറഞ്ഞു.