ടൂറിസ്റ്റുകള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയുമായി സൗദി അറേബ്യ
റിയാദ്: ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയുമായി സൗദി അറേബ്യ. കൊവിഡ് വ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലാണ് മള്‍ട്ടി എന്‍ട്രി വിസയ്ക്ക് അംഗീകാരം നല്‍കുന്നത്. ഈ വിസയില്‍ രാജ്യത്തെത്തുന്നവര്‍ തുടര്‍ച്ചയായി 90 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങരുതെന്ന് നിബന്ധനയുണ്ട്.
49 രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഈ ടൂറിസ്റ്റ് വിസ ലഭിക്കുക. ഇവയില്‍ അധികവും യുറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളാണ്. ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി ഏതാനും ഏഷ്യന്‍ രാജ്യങ്ങളും കൂട്ടത്തിലുണ്ട്. വലിയ നടപടിക്രമങ്ങളൊന്നുമില്ലാതെ എളുപ്പത്തില്‍ ലഭ്യമാവുമെന്നതാണ് ഈ ടൂറിസ്റ്റ് വിസയുടെ പ്രത്യേകത. ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ visitsaudi.com വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കണം. അതേസമയം. പൂര്‍ണമായി വാക്‌സിന്‍ എടുത്ത ടൂറിസ്റ്റുകള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഇല്ലാതെ രാജ്യത്ത്് പ്രവേശിക്കാം.
ഈ വിസയിലൂടെ രാജ്യത്ത് എത്തുന്നവര്‍ക്ക് ഉംറ തീര്‍ഥാടനം നിര്‍വഹിക്കാനും അവസരം നല്‍കും. അതോടൊപ്പം സൗദിയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കാം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോഡ് ആസ്ട്രസെനക്ക, മൊഡേണ എന്നിവയുടെ രണ്ട് ഡോസുകളോ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്റെ ഒരു ഡോസോ സ്വീകരിച്ചവരെയാണ് പൂര്‍ണമായി വാക്‌സിനേഷന്‍ ലഭിച്ചവരായി കണക്കാക്കപ്പെടുക. കൊവിഡ് പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആഗസ്ത് ഒന്നു മുതല്‍ സൗദിയില്‍ ടൂറിസ്റ്റുകള്‍ക്ക് പ്രവേശനനാനുമതി നല്‍കിയിരുന്നു.