പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍; ഇസ്ലാമാബാദില്‍ നിരോധനാജ്ഞ
 



ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രി കെ ഇന്‍സാഫ് പാര്‍ട്ടി തലവനുമായ ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നില്‍വച്ചാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇമ്രാന്‍ ഖാനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന ആരോപിച്ച പിടിഐ, രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു. 

ഇമ്രാന്‍ ഖാനെതിരെ 60 ലധികം കേസുകളാണ് പാകിസ്ഥാനിലുള്ളത്. ഈ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജി പരിഗണിക്കവേ ഇസ്ലാമാബാദ് ഹൈക്കോടതി ഹാജറാകുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്‍ അറസ്റ്റിലായത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുമ്പ്, തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു.പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ലഭിച്ച വിദേശ ഉപഹാരങ്ങള്‍ തോഷാഖാന വകുപ്പില്‍ നിന്ന് നിയമപ്രകാരമുള്ള ഇളവനുസരിച്ച് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണില്‍ നിന്നും ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള തോഷഖാന കേസ്. പാക് ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന ഉപഹാരങ്ങള്‍ സൂക്ഷിക്കുന്ന വകുപ്പാണ് തോഷാഖാന.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media