പ്രണയദിനത്തില്‍ ഭൂമിക്കടുത്ത് ഛിന്നഗ്രഹം,  പേടിക്കേണ്ടതില്ല
 


ദില്ലി: വലൈന്റന്‍സ് ഡേയില്‍ ഭൂമിക്ക്  സമീപത്തുകൂടെ ഛിന്നഗ്രഹം കടന്നുപോകുന്നു.  2024 ബിആര്‍ 4 എന്ന് പേരിട്ട ഛിന്ന?ഗ്രഹമാണ് ഭൂമിയുടെ സമീപത്തുകൂടി പോകുന്നത്. 140 മുതല്‍ 310 മീറ്റര്‍ വരെ വ്യാസമുള്ള, ഏകദേശം ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ വലുപ്പമുള്ള ഛിന്ന?ഗ്രഹം ഭൂമിയുടെ 4.6 ദശലക്ഷം കിലോമീറ്ററിനടുത്ത് എത്തും. ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 12 മടങ്ങ് ദൂരത്തിലായിരിക്കും സഞ്ചാരം. 

ജനുവരി 30-ന് കാറ്റലീന സ്‌കൈ സര്‍വേയാന്‍ അതിവേഗം സഞ്ചരിക്കുന്ന ഛിന്നഗ്രഹം കണ്ടെത്തിയത്. അപ്പോളോസ് എന്നറിയപ്പെടുന്ന ഛിന്നഗ്രഹങ്ങളുടെ ഗ്രൂപ്പില്‍പ്പെടുന്നതാണ് 2024 ബിആര്‍4. ആഗോള വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റിന്റെ ഭാഗമായ സെലസ്‌ട്രോണ്‍ റോബോട്ടിക് യൂണിറ്റ് ഉപയോഗിച്ച് അടുത്തിടെ എടുത്ത 120 സെക്കന്‍ഡ് നീണ്ട എക്സ്പോഷര്‍ ചിത്രമാണ് ഛിന്നഗ്രഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ഫോട്ടോ എടുത്ത സമയത്ത്, 2024 BR4 ഭൂമിയില്‍ നിന്ന് ഏകദേശം 12 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരുന്നു.

ഛിന്ന?ഗ്രഹം ഭൂമിക്ക് യാതൊരു വിധ ഭീഷണിയുമുയര്‍ത്തില്ലെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഛിന്ന?ഗ്രഹത്തിന്റെ യാത്രയുടെ വിശദാംശങ്ങള്‍ പകര്‍ത്തിയാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഛിന്നഗ്രഹം ഭൂമിയുടെ ഏറ്റവും കുറഞ്ഞ ദൂരമായ 4.6 ദശലക്ഷം കിലോമീറ്ററിലേക്ക് മാത്രമാണ് എത്തുക. ഛിന്ന?ഗ്രഹങ്ങള്‍ക്ക് ഭൂമിയില്‍ എന്തെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനുള്ള സാധ്യത ഭാവിയില്‍ വളരെ കുറവാണെന്ന് നാസ വ്യക്തമാക്കി. ഭൂമിക്ക് സമീപമുള്ള 33,000 വസ്തുക്കളെ ജാഗ്രതയോടെ നാസ നിരീക്ഷിക്കുന്നുണ്ട്.  


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media