എന്‍സിഡിയിലൂടെ 1700 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി മുത്തൂറ്റ് ഫിനാന്‍സ് .
രാജ്യത്തെ പ്രമുഖ ഫിനാന്‍സ് കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളിലൂടെ (എന്‍സിഡി) 1700 കോടി രൂപ സമാഹരിക്കും. 100 കോടി രൂപയുടേതാണ് കടപത്ര വിതരണം. ഇതില്‍ അധികമായി ലഭിക്കുന്ന 1600 കോടി രൂപ വരെ കൈവശം സൂക്ഷിക്കാനാവും. ഇതടക്കമാണ് 1700 കോടി രൂപ. ആയിരം രൂപയാണ് കടപത്രങ്ങളുടെ മുഖവില. ഏപ്രില്‍ എട്ടു മുതല്‍ 29 വരെയാണ് കടപത്രങ്ങള്‍ക്ക് അപേക്ഷിക്കാനാവുക. മുത്തൂറ്റ് ഫിനാന്‍സിന്റെ കടപത്ര വിതരണത്തിന്റെ 25-ാമത് പതിപ്പാണിത്. ക്രിസില്‍ എഎ പ്ലസ്/സ്റ്റേബില്‍, ഐസിആര്‍എ എഎപ്ലസ് സ്റ്റേബില്‍ എന്നിങ്ങനെയുള്ള റേറ്റിങുകള്‍ കടപതങ്ങള്‍ക്കുണ്ട്. എട്ടു വിവിധ നിക്ഷേപ രീതികള്‍ തെരഞ്ഞെടുക്കാവുന്ന കടപത്രങ്ങള്‍ക്ക് 6.60 മുതല്‍ 8.25 ശതമാനം വരെയാണ് കൂപണ്‍ നിരക്ക്. കടപത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക പ്രാഥമികമായി കമ്പനിയുടെ വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കായാവും വിനിയോഗിക്കുക.