ഉത്സവകാലത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണം
ദീപാവലി ഉള്‍പ്പടെയുള്ള ഉത്സവ സമയത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഘോഷങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം രാജ്യത്തെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.