മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ
ആറ് മാസത്തിനിടെ 400-ഓളം പേര്‍ പീഡിപ്പിച്ചതായി പരാതി
മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ
ആറ് മാസത്തിനിടെ 400-ഓളം പേര്‍ പീഡിപ്പിച്ചതായി പരാതി
ഇരയായ പെണ്‍കുട്ടിയുടെ അമ്മ ഏതാനും വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. എട്ട് മാസം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്കുട്ടിയെ പിതാവ് വിവാഹം ചെയ്ത് അയച്ചു.
ബീഡ്: മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി .ആറ് മാസത്തിനിടെ 400ഓളം പേര്‍ പീഢിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്. പരാതിയുമായി പൊലീസിനെ പലവട്ടം സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും ഒരു പൊലീസുകാരന്‍ തന്നെ പിന്നീട് പീഡിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.
ഇരയായ പെണ്‍കുട്ടിയുടെ അമ്മ ഏതാനും വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. എട്ട് മാസം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്കുട്ടിയെ പിതാവ് വിവാഹം ചെയ്ത് അയച്ചു. എന്നാല്‍ ഭര്‍ത്തൃവീട്ടിലെ പീഡനം സഹിക്കാനാവാതെ തിരികെയത്തിയ പെണ്കുട്ടിയെ പിതാവ് സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് ബീഡിലെ അമ്പേജോഗായ് ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷയെടുത്താണ് യുവതി ജീവിച്ചത്. ഈ കാലത്താണ് പലതവണയായി യുവതി ക്രൂര പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി നിലവില്‍ രണ്ട് മാസം ഗര്‍ഭിണിയാണ്.
പെണ്‍കുട്ടിയുടെ പരാതിയില്‍ ബാലവിവാഹനിരോധന നിയമപ്രകാരവും പോക്‌സോ വകുപ്പുകള്‍ ചേര്‍ത്തും പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബീഡ് പൊലീസ് മേധാവി രാജാ രാമസ്വാമി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഒരുപാട് പേര്‍ എന്നെ പീഡിപ്പിച്ചു. പരാതിയുമായി പലവട്ടം അമ്പേജോഗായ് പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും പൊലീസുകാര്‍ എന്നെ പരിഹസിച്ചു പറഞ്ഞയക്കുകയാണ് ചെയ്തത്. എന്റെ പരാതി സ്വീകരിക്കാനോ നടപടിയെടുക്കാനോ അവര്‍ തയ്യാറായില്ല - ശിശുക്ഷേമസമിതി പ്രവര്‍ത്തകര്ര്‍ക്ക് നല്‍കിയ മൊഴിയില്‍ പെണ്കു്ട്ടി പറയുന്നു.