ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു


സിറിയ:ഭീകര സംഘടനയായ ഐഎസിന്റെ തലവന്‍ അബു ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്നലെ തങ്ങളുടെ നേതാവ് അബു ഹുസൈന്‍ അല്‍-ഹുസൈനി അല്‍-ഖുറൈഷിയുടെ മരണം സ്ഥിരീകരിച്ചു. പകരം അബു ഹഫ്‌സ് അല്‍ ഹഷിമി അല്‍ ഖുറേഷിയെ പുതിയ മേധാവിയായി തെരഞ്ഞെടുത്തതായി ഐ എസ് വക്താവ് ടെലഗ്രാം ചാനലിലൂടെ അറിയിച്ചു.അന്തര്‍ ദേശീയ മാധ്യമങ്ങളായ റോയിറ്റേഴ്സ്, അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.(ISIS confirms death of leader abu hussein al qurashi)
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഹയാത് താഹ്‌റിര്‍ അല്‍ ഷാം എന്ന വിമത വിഭാഗവുമായി നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് ഐ എസ് അറിയിച്ചു. റെക്കോര്‍ഡ് ചെയ്ത സന്ദേശമായിരുന്നു ഇത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ഏപ്രിലില്‍ ഇയാളെ സിറിയയില്‍ വച്ച് കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായി മാറുന്ന അഞ്ചാമത്തെയാളാണ് അബു ഹാഫിസ് അല്‍ ഹാഷിമി അല്‍ ഖുറേഷി. ഇതിന് മുന്‍പുള്ള നാല് പേരും കൊല്ലപ്പെടുകയായിരുന്നു. അബു ഹാസന്‍ അല്‍ ഹാഷിമി അല്‍ ഖുറേഷി നവംബറിലും അബു ഇബ്രാഹിം അല്‍ ഖുറേഷി 2022 ഏപ്രിലിലും അബു ബക്കര്‍ അല്‍ ബാഗ്ദാദി 2019 ഒക്ടോബറിലുമാണ് കൊല്ലപ്പെട്ടത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media