ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സി.പി.എം. സംഘത്തിന് അനുമതിയില്ല
കോഴിക്കോട്:ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള സി.പി.എം എം.പിമാരുടെ സംഘത്തിന്റെ അനുമതി ദ്വീപ് ഭരണകൂടം നിഷേധിച്ചു. വി. ശിവദാസന്‍, എ.എം. ആരിഫ് എന്നിവര്‍ക്കാണ് അനുമതി നിഷേധിച്ചത്.ദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി സി.പി.എം സംഘം അപേക്ഷ നല്‍കിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ അനുമതി നല്‍കാനാകില്ലെന്ന് ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
അനുമതി നിഷേധിച്ച അഡ്മിനിസ്‌ട്രേഷന്റെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് സി.പി.എം. അറിയിച്ചു. ദ്വീപിലെ യഥാര്‍ഥ വസ്തുത ജനം അറിയുമെന്ന് ഭരണകൂടത്തിന് ആശങ്കയുണ്ടെന്ന് എളമരം കരീം എം.പി. മാധ്യമങ്ങളോട് പറഞ്ഞു.