സിഐഎസ്എഫില്‍ 19 അസിസ്റ്റന്റ് കമാന്‍ഡന്റ്
ഒഴിവുകള്‍; അവസാന തീയതി ഡിസംബര്‍ 21
ദില്ലി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) 19-ലധികം അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കമ്മീഷന്റെ ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) 19 തസ്തികകളിലേക്ക് നിയമനം നടത്തും. റിക്രൂട്ട്മെന്റ് ഡ്രൈവിനായുള്ള ഔദ്യോഗിക അറിയിപ്പ് upsc.gov.in-ന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ റിലീസ് ചെയ്തിട്ടുണ്ട്. വിജ്ഞാപനം ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങി, തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 21 ആണ്.
യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഹോംപേജില്‍ സിഐഎസ്എഫ് എസി റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍ 2021 എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. പുതിയ പേജില്‍ രജിസ്റ്റര്‍ ചെയ്യുക. അപേക്ഷ ഫോമില്‍ വിശദവിവരങ്ങള്‍ പൂരിപ്പിക്കുക. അപേക്ഷഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ ഹാര്‍ഡ് കോപ്പി സിഐഎസ്ഫ് ഓഫീസിലേക്ക് അയച്ചു കൊടുക്കണം. ഡയറക്ടര്‍ ജനറല്‍, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, 13, സിജിഒ കോംപ്ലക്‌സ്, ലോധി റോ?ഡ് ന്യൂഡെല്‍ഹി 110003 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.