ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജി; എംഎല്‍എ സ്ഥാനത്ത് തുടരും
 



പത്തനംതിട്ട: ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍?ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന നേതാക്കള്‍ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുള്‍പ്പെടെ രാഹുലിനെ തള്ളിയാണ് രം?ഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോണ്‍?ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുല്‍ എത്തിയത്. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. 

തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ സ്വമേധയാ രാജിവെക്കുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെയെല്ലാം നിഷേധിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണമുന്നയിച്ചവര്‍ നിയമപരമായി മുന്നോട്ട് പോവട്ടെയെന്നും പറഞ്ഞു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകള്‍. പത്തനംതിട്ടയിലെ രാഹുലിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു. വീട്ടിലേക്ക് തള്ളിക്കയറിയാണ് പ്രതിഷേധം. വയനാട്ടിലും പാലക്കാടും പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുകയാണ്. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ പാലക്കാട് മാര്‍ച്ച് നടത്തി. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റല്ല സംഘടനയ്ക്കുളളതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ വനിതാ നേതാവ് ഉയര്‍ത്തിയ ആവശ്യം. കടുത്ത ഭാഷയില്‍ സഹപ്രവര്‍ത്തകരില്‍ നിന്നു പോലും വിമര്‍ശനം ഉയര്‍ന്നിട്ടും മറുപടി പറയാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ തയ്യാറായിട്ടില്ല. സംഘടനയ്ക്കുളളില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ രാഹുലിനു മുന്നില്‍ രാജിയല്ലാതെ മറ്റൊരു വഴിയുമില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media