ഇനി തമിഴകം ചിന്ന ദളപതി വാഴും
വിജയ് സത്യപ്രതിജ്ഞ ചെയ്തു


ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പര്‍ താരവുമായ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ ആണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നല്‍കിയസത്യവാചകം വിജയ് ചൊല്ലുകയായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാന്‍ വിജയുടെ കുടുംബാഗങ്ങളും ടിവികെ പ്രവര്‍ത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സര്‍ക്കാര്‍ രൂപീകരിച്ചത്. വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് 9 മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോണ്‍ഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉള്‍പ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീര്‍ത്തന എന്ന 29 കാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീര്‍ത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎല്‍എയാണ് കീര്‍ത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎല്‍എയും കൂടിയാണ്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media