ദില്ലി: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാര്‍ഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാള്‍ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ റയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെണ്‍കുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉള്‍പ്പെടെ തിരച്ചില്‍ തുടരുകയാണ്. അതിനിടെ പെണ്‍കുട്ടിക്കൊപ്പം ട്രക്കിങ്ങിനുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതായും ഇവരെ ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.ഉത്തരാഖണ്ഡ് ഉദ്ദംസിങ് നഗര്‍ സ്വദേശി ഹര്‍മന്‍പാല്‍ സിങ്, ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ സ്വദേശി ഹര്‍മന്‍പ്രീത് സിങ് എന്നിവര്‍ക്കൊപ്പമാണ് ബബിത ട്രക്കിങ്ങിന് പോയത്.
മേയ് 25-ന് ദെഹ് റാദൂണില്‍നിന്ന് യാത്രതിരിച്ച മൂവര്‍സംഘം ഹര്‍സില്‍, ഗംഗോത്രി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് ആദ്യം സന്ദര്‍ശിച്ചത്. മേയ് 28-ന് ഇവര്‍ റെയ്തത്താലില്‍ എത്തി. ബബിതയുടെ അവസാന സിസിടിവി ദൃശ്യവും ഇവിടെനിന്നാണ് കണ്ടെത്തിയത്. പിന്നീട് റെയ്താലില്‍നിന്ന് മൂവരും റയാറ ബുഗ്യാലിലേക്ക് ട്രക്കിങ് ആരംഭിച്ചു. യാത്രയ്ക്കിടെ ഗോയ് ബേസ് ക്യാമ്പിലാണ് രാത്രി താമസിച്ചത്. എന്നാല്‍, അര്‍ധരാത്രിയോടെ ഇവിടെനിന്ന് ബബിതയെ കാണാതായെന്നാണ് സുഹൃത്തുക്കളുടെ മൊഴി.ബുഗ്യാലിലേക്ക് ട്രക്കിങ് ആരംഭിച്ചു. യാത്രയ്ക്കിടെ ഗോയ് ബേസ് ക്യാമ്പിലാണ് രാത്രി താമസിച്ചത്. എന്നാല്‍, അര്‍ധരാത്രിയോടെ ഇവിടെനിന്ന് ബബിതയെ കാണാതായെന്നാണ് സുഹൃത്തുക്കളുടെ മൊഴി.