പരിസ്ഥിതി സംരക്ഷണത്തിലൂടെ രാഷ്ട്രബോധം സൃഷ്ടിക്കണം:ആചാര്യശ്രീ രാജേഷ്
 



കോഴിക്കോട് : കാവുകളുടെ സംരക്ഷണത്തിലൂടെ പരിസ്ഥിതി സന്തുലനവും അതുവഴി രാഷ്ട്രബോധവും സമൂഹത്തില്‍ അങ്കുരിപ്പിക്കാന്‍ സാധിക്കുമെന്ന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ആചാര്യശ്രീ രാജേഷ്. കാവുകള്‍ ഒരിക്കല്‍ നശിപ്പിക്കപ്പെട്ടാല്‍ അവ പുനഃരുജ്ജീവിപ്പിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് കാവുകള്‍ നശിപ്പിക്കാതെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. 
    
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് വേദക്ഷേത്രത്തില്‍ നടന്ന ദയാനന്ദവനം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വശാന്തിക്കായി പരിസ്ഥിതി സന്തുലനവും സംരക്ഷണവും ഒരു ദൗത്യമായി ഏറ്റെടുക്കണമെന്ന് വേദസൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. ഒരു സംസ്‌കാരത്തിന്റെ കാഴ്ചകളാണ് വനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പി. ഹരിദാസന്‍ വൈദിക് അദ്ധ്യക്ഷത വഹിച്ചു. 
    
വൃക്ഷത്തൈ വിതരണം ആചാര്യശ്രീ രാജേഷ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീജ സി. നായര്‍ മുഖ്യാതിഥിയായിരുന്നു. കാലിക്കറ്റ് ഗ്രീന്‍ ഹോപ്പ് സൊസൈറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി എം.കെ. സവീന്‍ മുഖ്യ പ്രഭാഷണം നടത്തി. ശ്രീജ സി. നായരെയും എം. കെ. സവീനെയും ചടങ്ങില്‍ ആചാര്യശ്രീ രാജേഷ് പൊന്നാടയണിയിച്ച് ആദരിച്ചു. എം. ജിനിത്ത് വൈദിക് സ്വാഗതവും ആര്യ സായി നന്ദിയും പറഞ്ഞു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media