ഇനി തമിഴകം ചിന്ന ദളപതി വാഴും
വിജയ് സത്യപ്രതിജ്ഞ ചെയ്തു
വിജയ് സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി കൂടി ചര്‍ച്ച നടത്തിയ ശേഷമെന്ന് രാഹുല്‍ ഗാന്ധി. മൂന്ന് പേരും മുഖ്യമന്ത്രി പദവിക്ക് അര്‍ഹരാണെന്നും മെറിറ്റടക്കം പരിഗണിച്ച് തീരുമാനം വരുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. നേതാക്കള്‍ ഒന്നിച്ചുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഖാര്‍ഗെയുടെ വസതിയില്‍ നടന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖാര്‍?ഗെയുടെ വസതിയില്‍ നടന്നത് മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയായിരുന്നു. രാഹുല്‍ ?ഗാന്ധിയടക്കം നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചയില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് എതിരെ രാഹുല്‍ ?രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കായിരുന്നു രാഹുലിന്റെ രൂക്ഷ വിമര്‍ശനം. നേതാക്കള്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ട രാഹുല്‍, ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. ശക്തിപ്രകടനം അവസാനിപ്പിക്കാനാകുമോയെന്ന് ഹൈക്കമാന്‍ഡ് ഒന്നടങ്കം ചോദിക്കുകയും ചെയ്തു. ശക്തിപ്രകടനം അവസാനിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി.
പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിഭാഗീയത തെരുവിലേക്ക് പടരുന്നതിനെതിരെ കര്‍ശന നിലപാടുമായി കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഒന്നിച്ച് രംഗത്തെത്തി. പ്രവര്‍ത്തകര്‍ ആര്‍ക്കും വേണ്ടി പ്രകടനങ്ങള്‍ നടത്തരുതെന്നും ഇത്തരം നടപടികള്‍ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള ഈ 3 നേതാക്കളും ഒന്നിച്ച് വ്യക്തമാക്കി.