റോവര്‍ ഇറങ്ങി, ഇന്ത്യയുടെ അശോകസ്തംഭ മുദ്ര ചന്ദ്രനില്‍ പതിഞ്ഞു
 


തിരുവനന്തപുരം: ചന്ദ്രയാന്‍ മൂന്ന് ലാന്റില്‍ നിന്ന് റോവര്‍ ചന്ദ്രനില്‍ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. മിഷന്‍ ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം. ഇന്നലെ വൈകീട്ട് 6.03നായിരുന്നു സോഫ്റ്റ് ലാന്‍ഡിങ്ങ്. രാത്രി 9 മണിയോടെയാണ് പേടകത്തിന്റെ വാതില്‍ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികള്‍ തുടങ്ങിയത്. 

റോവറിലെ സോളാര്‍ പാനല്‍ വിടര്‍ന്നു. റോവര്‍ ചന്ദ്രനില്‍ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനില്‍ പകല്‍ സമയം മുഴുവന്‍ പ്രവര്‍ത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങള്‍ പുറത്തെത്തിക്കുകയാണ് ചന്ദ്രയാന്‍ മൂന്നിന്റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാന്‍ഡര്‍ പേ ലോഡുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകും. ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേക്ക് ഇന്ത്യയെ ഉയര്‍ത്തുന്നതാണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ പൂര്‍ണ്ണ വിജയം. ഐഎസ്ആര്‍ഒ പ്രതീക്ഷിച്ച സമയത്ത് തന്നെ ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. ഈ നേട്ടത്തോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. പിന്നാലെ ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്ത് വന്നു. ലാന്‍ഡറിലെ ക്യാമറകള്‍ എടുത്ത ചന്ദ്രോപരിതലത്തിലെ നാല് ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media