വിലക്ക് നീങ്ങി;  കങ്കണ വീണ്ടും ട്വിറ്ററില്‍
 



രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ബോളിവുഡ് നടി കങ്കണ റണൗട്ട് ട്വിറ്ററില്‍ തിരിച്ചെത്തി. മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്റര്‍ 2021ലാണ് കങ്കണയുടെ അക്കൗണ്ട് നിരോധിച്ചത്. ട്വിറ്ററില്‍ തിരിച്ചെത്തിയതില്‍ സന്തോഷം ഉണ്ടെന്ന് കങ്കണ ട്വീറ്റ് ചെയ്യുകയും ചെയ്തു. 'എമര്‍ജന്‍സി' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയും കങ്കണ പങ്കുവെച്ചു.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന അക്രമത്തെ കുറിച്ചും മമതാ ബാനര്‍ജിയുടെ വിജയത്തെ കുറിച്ചും പ്രകോപനമായ ട്വീറ്റ് ചെയ്തതിനായിരുന്നു കങ്കണയെ ട്വിറ്റര്‍ വിലക്കിയിരുന്നത്. ട്വിറ്ററിലെ വിലക്ക് പിന്‍വലിച്ചതിന്റെ സന്തോഷത്തിലാണ് കങ്കണ ഇപ്പോള്‍. 'എമര്‍ജന്‍സി' എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന്റെ വിശേഷം കങ്കണ ട്വീറ്റ് ചെയ്തത് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കങ്കണ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും 'എമര്‍ജന്‍സി'ക്കുണ്ട്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media