ന്യൂസ് കേരള 28-ാം വാര്‍ഷികം ആഘോഷിച്ചു
കോഴിക്കോട്: ന്യൂസ് കേരള ദിനപത്രം 28-ാം വാര്‍ഷികാഘോഷം അരീക്കാട് ദേവദാസ് സ്‌കൂളില്‍ നടന്നു. ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സ്‌പെഷല്‍ സപ്ലിമെന്റിന്റ് പ്രകാശനം തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വഹിച്ചു. പി.കെ. അബ്ദുള്ളക്കോയ ഏറ്റുവാങ്ങി. നാഷണല്‍ ഹോസ്പിറ്റല്‍ എംഡി ഡോ. കെ. മൊയ്തു അദ്ധ്യക്ഷത വഹിച്ചു. വി.കെ.സി മമ്മദ് കോയ, എം.സി.മായിന്‍ ഹാജി, എന്‍.സി. അബൂബക്കര്‍, വി.കെ. സജീവന്‍ എന്നിവര്‍ സംസാരിച്ചു.
സയ്യിദ് ഷമീല്‍ തങ്ങള്‍ ഗവര്‍ണ്ണര്‍ക്കുള്ള സ്‌നേഹാദരം സമര്‍പ്പിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ. ആദം പൊന്നാട അണിയിച്ചു. ന്യൂസ് കേരള എഡിറ്റര്‍ നിസാര്‍ ഒളവണ്ണ സ്വാഗതവും റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞാലിക്കുട്ടി നന്ദിയും പറഞ്ഞു.