കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭ
താങ്ങുവിലയില്‍ കര്‍ഷക അനുകൂല തീരുമാനവുമുണ്ടായേക്കും



ദില്ലി: കാര്‍ഷിക നിയമങ്ങള്‍  പിന്‍വലിക്കുന്നതിനുള്ള കരട് ബില്ല് ഇന്ന് കൂടുന്ന കേന്ദ്രമന്ത്രിസഭാ യോഗം  ചര്‍ച്ച ചെയ്യും.  മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കാന്‍  ഒരു ബില്ലാകും കൊണ്ടുവരികയെന്നാണ് റിപ്പോര്‍ട്ട്. ബില്ലിന് കേന്ദ്രമന്ത്രിസഭ  ഇന്ന് അംഗീകാരം നല്‍കിയേക്കുമെന്നാണ് വിവരം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി  നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിനായുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ  അംഗീകാരം നേടണമെന്ന് കര്‍ഷകസംഘടനകള്‍  ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല പാര്‍ലമെന്റിലേക്കടക്കം പ്രഖ്യാപിച്ച ട്രാക്ടര്‍ മാര്‍ച്ച്  ഉള്‍പ്പെടെയുള്ള തുടര്‍സമരങ്ങളുടെ കാര്യത്തില്‍ കേന്ദ്രമന്ത്രി സഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും കര്‍ഷകര്‍ നിലപാട് പ്രഖ്യാപിക്കുക.

അതേസമയം കര്‍ഷകരുടെ രോഷം   അവസാനിക്കാന്‍ താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും. ഇതിനുള്ള ആലോചനകള്‍ കേന്ദ്രതലത്തില്‍ പുരോഗമിക്കുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും കര്‍ഷക രോഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിന്റെ സാധ്യതകള്‍ കേന്ദ്രം പരിശോധിക്കുന്നത്. നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശമായോ താങ്ങുവിലയില്‍ തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈക്കാര്യങ്ങളില്‍ കൃഷിമന്ത്രാലയത്തില്‍ കൂടിയാലോചനകള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 നിയമങ്ങളുമായി ബന്ധപ്പെട്ട്  ബി ജെ പി പ്രവര്‍ത്തകരെ കുറ്റപ്പെടുത്തി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി  രംഗത്തെത്തി. നിയമങ്ങളെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കുന്നതില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പരാജയപ്പെട്ടതാണ് നിയമങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ ഇതുവരെയുള്ള ശ്രമങ്ങളില്‍ കര്‍ഷകര്‍ തൃപ്തരല്ലെന്നും ഉമാ ഭാരതി പ്രതികരിച്ചു.

 ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര  ഐജി, ഡിജിപി സമ്മേളനത്തിന്റെ അവസാന ദിവസം പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്. 3 ദിവസത്തെ യോഗത്തില്‍ അവസാന ദിവസമായ ഞായറാഴ്ച അജയ് മിശ്ര വിട്ടു നിന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയാകുന്നത്. അജയ് മിശ്രയോടൊപ്പം വേദി പങ്കിടരുതെന്ന് പ്രിയങ്ക ഗാന്ധി ശനിയാഴ്ച പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി ആവശ്യ പെട്ടിരുന്നു. അജയ് മിശ്രയെ മാറ്റിനിര്‍ത്തിയതാണെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

അതേസമയം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ 26 ബില്ലുകള്‍ അവതരിപ്പിക്കും. കാര്‍ഷിക നിയമം പിന്‍വലിക്കാനുള്ള ബില്ലും ഇതോടൊപ്പം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. 3 ഓര്‍ഡിനന്‍സുകളും കൊണ്ടുവരും. ക്രിപ്‌റ്റോ കറന്‍സി നിയന്ത്രണ ബില്‍, വൈദ്യുതി ഭേദഗതി ബില്‍ എന്നിവയും അവതരിപ്പിക്കാനുള്ള ബില്ലുകളുടെ പട്ടികയിലുണ്ട്. ഇളവുകളോടെ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സി നിയന്ത്രണം നടപ്പാക്കുകയും. ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സിക്ക് ചട്ടക്കൂട് നിര്‍മ്മിക്കുകയുമാണ് ബില്ലിന്റെ ലക്ഷ്യം. ഈ മാസം 29 നാണ് പാര്‍ലമെന്റ് സമ്മേളനം. ആരംഭിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media